സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി

April 24th, 2024

parliament-election-2024-vote-for-private-sector-workers-ePathram
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ 2024 ഏപ്രില്‍ 26 വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി നൽകും. വ്യാപാര- വ്യവസായ- വാണിജ്യ, ഐ. ടി., തോട്ടം മേഖലയിലെ തൊഴിലാളികൾക്കും ഇത് ബാധകം ആണെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജനകീയ ഹോട്ടലുകളിൽ ഉച്ച ഭക്ഷണ നിരക്ക് 30 രൂപയായി നിശ്ചയിച്ചു

August 23rd, 2023

kerala-s-popular-hotels-lunch-rate-fixed-as-30-rupees-ePathram
കൊച്ചി : ജനകീയ ഹോട്ടലുകളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ച ഭക്ഷണ നിരക്ക് 30 രൂപയാക്കി പുനർ നിർണ്ണയിക്കുവാനുള്ള തീരുമാനത്തിന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകി. ചെയർമാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ജനകീയ ഹോട്ടലുകൾ വഴി നൽകുന്ന ഉച്ച ഭക്ഷണ സബ്സിഡി ആഗസ്റ്റ് ഒന്ന് മുതൽ ഒഴിവാക്കി ക്കൊണ്ടുള്ള സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 30 ൽ കുറയാത്ത തുക നിശ്ചയിക്കാൻ ആസൂത്രണ സമിതിക്ക് അധികാരം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉച്ച ഭക്ഷണ വില 30 രൂപയും പാഴ്സലിന് 35 രൂപയും നിശ്ചയിച്ചു കൊണ്ട് ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകിയത്.

കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലുകൾക്കുള്ള വാടക, ഇലക്ട്രിസിറ്റി ചാർജ്ജ്, വാട്ടർ ചാർജ്ജ്, സിവിൽ സപ്ലൈസിൽ നിന്നും സബ്സിഡി നിരക്കിൽ അരി എന്നിവ ലഭ്യമാക്കണം.

ജനകീയ ഹോട്ടലുകളുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുവാനും വിലയിരുത്തുവാനും ജില്ലാ ആസൂത്രണ സമിതി സബ് കമ്മിറ്റിക്ക് രൂപം നൽകി. ഹോട്ടലുകളുടെ പ്രവർത്തനം യോഗത്തിൽ അവലോകനം ചെയ്യും. നിശ്ചയിച്ച നിരക്കില്‍ നിന്നും കൂടുതല്‍ പണം ഈടാക്കിയാൽ ജനകീയ ഹോട്ടൽ എന്ന പേര് തുടരുന്നത് സംബന്ധിച്ചുള്ള തീരുമാനവും ഡി. പി. സി. ക്ക് സ്വീകരിക്കാം. P R D

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നിക്ഷേപകർ കാർഡിൽ രേഖപ്പെടുത്തണം

January 10th, 2023

post-office-national-saving-certificate-ePathram
തൃശ്ശൂര്‍ : പോസ്റ്റ് ഓഫീസ് ആര്‍. ഡി. ലഘു സമ്പാദ്യ പദ്ധതി യിൽ ഏജന്‍റ് വശം തുക ഏല്‍പ്പിക്കുമ്പോള്‍ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്‍റിന്‍റെ കൈയ്യൊപ്പ് വാങ്ങേണ്ടതാണ് എന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റ് ഓഫീസില്‍ അടച്ചതിന്‍റെ ആധികാരിക രേഖ, പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വെച്ച് നല്‍കുന്ന പസ്സ് ബുക്ക് മാത്രമാണ്.

ഇത്തരം രേഖപ്പെടുത്തലുകള്‍ യഥാസമയം നടത്തുന്നു എന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോദ്ധ്യപ്പെടണം എന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. PRD

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസികൾക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതൽ 18 വരെ

January 3rd, 2023

ogo-norka-roots-ePathram
തിരുവനന്തപുരം : പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയ പ്രവാസികൾക്കായി 2023 ജനുവരി 6 മുതൽ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നോർക്ക റൂട്ട്സ്, സെന്‍റർ ഫോർ മാനേജ്മെന്‍റ് (CMD) സംയുക്തമായി ഒരുക്കുന്ന സംരംഭതക്വ പരിശീലന പരിപാടി തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള 9 ജില്ലകളിലായി നടക്കും. പ്രവാസി സംരംഭകർക്ക് ബിസ്സിനസ്സ് ആശയങ്ങൾ സംബന്ധിച്ച അവബോധം നൽകുക എന്നതാണ് പരിശീലനത്തിന്‍റെ ലക്ഷ്യം.

പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്‍റ് പ്രൊജക്റ്റ് ഫോർ റീട്ടെൻഡ് എമിഗ്രന്‍റ് (NDPREM) പദ്ധതി പ്രകാരമാണ് പരിശീലനം.

കൃഷി, മത്സ്യ ബന്ധനം, മൃഗ പരിപാലനം, വാണിജ്യം, ചെറുകിട വ്യവസായം, സർവീസ് മേഖല, നിർമ്മാണ യൂണിറ്റുകൾ, ബിസിനസ്സ് മേഖല എന്നിവയിലേക്കാണ് പരിശീലനം നൽകുന്നത്.

സൗജന്യ സംരംഭകത്വ അവബോധ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുളള പ്രവാസികൾ സി. എം. ഡി. യുടെ 0471-2329738, 8078249505 എന്ന നമ്പരിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍സ് വകുപ്പ് വാര്‍ത്താ കുറിപ്പ് ഇവിടെ വായിക്കാം. PRD

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മില്‍മ പാലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കും

November 23rd, 2022

milma-milk-price-increases-in-kerala-ePathram
തിരുവനന്തപുരം : ഡിസംബര്‍ ഒന്നു മുതല്‍ മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിപ്പിക്കും. പാല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കൂട്ടും. വര്‍ദ്ധിപ്പി ക്കുന്ന ഓരോ രൂപക്കും 88 പൈസ വീതം കര്‍ഷകനു നല്‍കും എന്നും മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചു റാണി. പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടണം എന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. നിലവിലെ സാചഹര്യം പരിഗണിച്ചാണ് മില്‍മ യുടെ ശുപാര്‍ശ അംഗീകരിച്ചത് എന്നും മന്ത്രി പറഞ്ഞു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 1612310»|

« Previous « എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്
Next Page » കെല്‍ട്രോണില്‍ മാധ്യമ പഠനം : പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine