തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവ്വീസിൽ നിന്നും നീക്കം ചെയ്തു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ്. അനധികൃതമായി സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നവരും പല തവണ അവസരം നൽകിയിട്ടും തിരികെ സർവ്വീസിൽ പ്രവേശിക്കാൻ താല്പര്യം ഇല്ലാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്.
അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനെ ത്തുടർന്നാണ് നടപടി. അധിക കാലം ജോലിയിൽ നിന്നും വിട്ടു നില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
ഇത്തരം ജീവനക്കാരെ സർവ്വീസിൽ തുടരാൻ അനുവദിക്കുന്നതിലൂടെ സേവന തല്പരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. അതു കൊണ്ടാണ് കര്‍ശന നടപടി സ്വീകരിച്ചത് എന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. PRD
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: e-health, kerala-government-, ആരോഗ്യം, തൊഴിലാളി, പ്രതിരോധം, മനുഷ്യാവകാശം, വിവാദം, വൈദ്യശാസ്ത്രം, സാമൂഹികം