കൊച്ചി: മുൻ മന്ത്രിയും നിയമ സഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് പി. പി. തങ്കച്ചൻ അന്തരിച്ചു. 86 വയസ്സ് ആയിരുന്നു. ആലുവ യിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെ 2025 സെപ്റ്റംബർ 11 വൈകുന്നേരം നാലര മണിയോടെ ആയിരുന്നു അന്ത്യം.
എട്ടാം കേരള നിയമ സഭയിലെ സ്പീക്കര്‍, രണ്ടാം എ. കെ. ആന്റണി മന്ത്രി സഭയില്‍ കൃഷി വകുപ്പ് മന്ത്രി, 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി യു. ഡി. എഫ്. കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ ഫാ. പൗലോസി ൻ്റെ മകനായി 1939 ജൂലായ് 29 ന് ജനിച്ചു. തേവര എസ്. എച്ച്. കോളജിലെ ബിരുദ പഠന ത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി.
1968 ൽ പെരുമ്പാവൂർ മുന്സിപ്പാലിറ്റിയുടെ ചെയർ മാനായാണ് പൊതു പ്രവർത്തനം തുടങ്ങിയത്. 1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗൺസിൽ അംഗമായി 1977 മുതൽ 1989 വരെ എറണാകുളം ഡി. സി. സി. പ്രസിഡണ്ട്, 1980 – 1982 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1982 ൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ച് ആദ്യമായി നിയമ സഭാ അംഗമായി. പിന്നീട് 1987, 1991, 1996 വർഷ ങ്ങളിലും പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമ സഭയിലെത്തി. 1987 മുതൽ 1991 വരെ കോൺഗ്രസ്സ് പാർലിമെൻ്ററി പാർട്ടി സെക്രട്ടറിയായിരുന്നു.
1991-1995 ലെ കെ. കരുണാകരൻ മന്ത്രി സഭയിൽ സ്പീക്കർ, 1995 -1996 ലെ എ. കെ. ആന്റണി മന്ത്രി സഭയിൽ കൃഷി വകുപ്പ് മന്ത്രി, 1996-2001 ലെ നിയമ സഭ യിൽ പ്രതി പക്ഷത്തിൻ്റെ ചീഫ് വിപ്പ് എന്നെ നിലകളിൽ പ്രവർത്തിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembrance, കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം