മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അര്‍ബ്ബുദ രോഗ ബാധിതനായി ചികിത്സ യില്‍ ആയിരുന്നു.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചക്ക് 12.40 മണിയോടെ ആയിരുന്നു അന്ത്യം. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
ഇസ്ലാമിക പണ്ഡിതനും സംസ്ഥാനത്തെ നിരവധി മഹല്ലുകളുടെ ഖാളിയും ആയിരുന്നു. പി. എം. എസ്. എ. പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞി ബീവി യുടേയും മൂന്നാമത്തെ മകനാണ്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരാണ് സഹോദരങ്ങള്‍.
മുസ്ലീം ലീഗ് പ്രസിഡണ്ട് ആയിരുന്ന സഹോദരന് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ ത്തുടർന്ന് 2009 ഓഗസ്റ്റ് ഒന്നിന് ലീഗ് സംസ്ഥാന പ്രസിഡണ്ട് ആയി സ്ഥാനം ഏറ്റെടുത്തു. ഒരു വ്യാഴവട്ട ക്കാലമായി ഈ പദവിയില്‍ തുടരുകയായി രുന്നു. കാല് നൂറ്റാണ്ടോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ടു പദവി വഹിച്ചിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembrance, കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം