
തിരുവനന്തപുരം : പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം. മുകുന്ദന് 2026 ലെ ഒ. എന്‍. വി. സാഹിത്യ പുരസ്കാരം സമ്മാനിക്കും. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഒ. എന്‍. വി. കള്‍ച്ചറല്‍ അക്കാദമിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഒ. എൻ. വി. കുറുപ്പിന്റെ തൊണ്ണൂറ്റി അഞ്ചാമത് ജന്മ വാർഷിക ദിനമായ മെയ് 27-ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വച്ച് നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ പുരസ്കാരം സമർപ്പിക്കും.
ഡോ. എം. ലീലാവതി, പ്രഭാ വർമ്മ, ആലംകോട് ലീലാകൃഷ്ണൻ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് എം. മുകുന്ദനെ തെരഞ്ഞെടുത്തത്. മലയാള കഥാ-നോവൽ സാഹിത്യ രംഗത്ത് ഭാവുകത്വ പരമായ മാറ്റം സൃഷ്ടിക്കുന്നതിൽ നടു നായകനായി നിന്ന സാഹിത്യ കാരനാണ് എം. മുകുന്ദൻ എന്ന് ജൂറി വിലയിരുത്തി.
മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാള മനസ്സിൽ അടയാള പ്പെടുത്ത പ്പെട്ട എം. മുകുന്ദൻ മലയാള ത്തിന്റെ, അതിലുപരി രാജ്യത്തിൻ്റെ തന്നെ അതി പ്രമുഖ കഥാകാരന്മാരുടെ നിരയിൽ സ്ഥാനം നേടി. സാഹിത്യ രംഗത്തെ സമഗ്ര വ്യക്തിത്വത്തിന്റെ ഉടമയായ എം. മുകുന്ദനെ, ഈ വർഷത്തെ ഒ. എൻ. വി. സാഹിത്യ പുരസ്കാരത്തിന് അർഹനായി ജൂറി ഏക കണ്ഠമായി കണ്ടെത്തുകയായിരുന്നു.
മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ബഹുമതി, സാഹിത്യം




























