വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം

February 20th, 2025

minister-veena-george-inaugurate-national-women-journalist-conclave-ePathram

തിരുവനന്തപുരം : മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ ഒരു പൊതു ഇടം വേണം എന്ന് ദേശീയ വനിതാ കോൺക്ലേവ് ഓപ്പൺ ഡിസ്‌കഷൻ. പല വിധ സമ്മർദ്ദ ങ്ങളിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമ പ്രവർത്ത കർക്ക് അവരുടെ കുഞ്ഞുങ്ങളെ വിശ്വസിച്ചു ഏൽപ്പിക്കാൻ ക്രഷ് പോലെയുള്ള സംവിധാനങ്ങൾ ഒരുക്കണം.

രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവിലാണ് ഈ ആവശ്യങ്ങൾ ഉയർന്നത്. കുടുംബവും ജോലിയും ഒന്നിച്ചു കൊണ്ടു പോകാൻ കഴിയാതെ നിരവധി വനിതാ മാധ്യമ പ്രവർത്തകർ ജോലി ഉപേക്ഷിച്ചു പോയിട്ടുണ്ട് എന്ന് മാതു സജി സൂചിപ്പിച്ചു.

public-relation-members-women-journalist-conclave-in-kerala-ePathram

പുതിയ കാലത്ത് സമാന്തര മാധ്യമങ്ങളുടെ പ്രസക്തി വലുതാണ് എന്ന് സരിത എസ്. ബാലൻ അഭിപ്രായ പ്പെട്ടു. മുഖ്യ ധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ സമാന്തര മാധ്യമങ്ങൾ പുറത്തു കൊണ്ടു വരുന്നതായും അവർ പറഞ്ഞു.

സ്ത്രീകൾ സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ ആണെന്നും അവരുടെ ആരോഗ്യം സംബന്ധിച്ച് ആരും ചർച്ച ചെയ്യുന്നില്ല എന്നും മാധ്യമ പ്രവർത്തക വിനീത വേണാട് ചർച്ചയിൽ ശ്രദ്ധയിൽ പ്പെടുത്തി.

ന്യൂസ്‌ റൂമുകളിലെ സ്ത്രീ സാന്നിദ്ധ്യം കഴിഞ്ഞ 15 വർഷത്തിനിടയിൽ വർദ്ധിച്ചിട്ടുണ്ട് എന്ന് മാധ്യമ പ്രവർത്തക ശ്രീദേവി പിള്ള അഭിപ്രായപ്പെട്ടു. ന്യൂസ് റൂം അന്തരീക്ഷത്തിൽ സ്ത്രീകൾ ഒറ്റക്കല്ല.

ലിംഗ ബോധ വൽക്കരണവും സ്ത്രീകളെയും കുട്ടി കളെയും സംബന്ധിച്ച നിയമങ്ങളും സ്‌കൂൾ തലം മുതൽ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയും വേണം എന്നും ശ്രീദേവി പിള്ള അഭിപ്രായപ്പെട്ടു. വെല്ലുവിളി നിറഞ്ഞ പ്രധാന വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകളെ അയക്കുന്നില്ല എന്ന് സോഫിയ ബിന്ദ് പറഞ്ഞു.

നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്ന വനിതകളോട് കാര്യങ്ങൾ അന്വേഷിക്കാൻ പുരുഷന്മാർ മടിക്കുന്ന അവസ്ഥയുണ്ട് എന്ന് കെ. യു. ഡബ്ലൂ. ജെ. സെക്രട്ടറി അനുപമ ജി. നായർ പറഞ്ഞു.

പ്രസ് ക്ലബുകളിലെ സ്ത്രീ സാന്നിദ്ധ്യം വർദ്ധിക്കണം. സ്ത്രീകൾ എല്ലാക്കാര്യങ്ങളിലും മുന്നോട്ട് വന്നാൽ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളു എന്നും അവർ പറഞ്ഞു. സരസ്വതി നാഗരാജൻ മോഡറേറ്റർ ആയിരുന്നു. Image Credit : PRD LIVE

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സൗജന്യ പി. എസ്. സി. പരിശീലനം

February 5th, 2025

special-driving-test-for-differently-specially-abled-persons-ePathram
തിരുവനന്തപുരം : പൂജപ്പുരയിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷി ക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ 6 മാസം ദൈർഘ്യമുള്ള സൗജന്യ പി. എസ്. സി. കോച്ചിംഗ് നടത്തുന്നു. രാവിലെ 10 മണി മുതൽ 12.30 വരെയാണ് പരിശീലനം.

18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള വിവിധ വിഭാഗം ഭിന്ന ശേഷിത്വമുള്ള എസ്. എസ്. എൽ. സി/ പ്ലസ് ടു/ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് മുൻഗണന.

ആധാർ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ഇവയുടെ ഫോട്ടോ കോപ്പികളും ഉദ്യോഗാർത്ഥികൾ കരുതണം. വിവരങ്ങൾക്ക് : 0471 – 2343618, 0471 – 2343241.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്

December 25th, 2024

mathruyanam-mother-and-baby-journey-ePathram
തിരുവനന്തപുരം : ക്രിസ്മസ് ദിനത്തിൽ തലസ്ഥാനത്തെ അമ്മ ത്തൊട്ടിലില്‍ മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു പെണ്‍ കുഞ്ഞിനെ ലഭിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മ ത്തൊട്ടിലില്‍ ഇന്നു പുലര്‍ച്ചെ 5.50 നു മുഴങ്ങിയ അലാറം കേട്ട് ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോള്‍ കിട്ടിയ ചോരക്കുഞ്ഞിനെ കുറിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഫെയ്‌സ് ബുക്കിലൂടെ യാണ് അറിയിച്ചത്.

മാത്രമല്ല ഈ കുഞ്ഞിന് ഒരു പേര് നിർദ്ദേശിക്കുവാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുപ്പിറവി പുലരിയിൽ ലഭിച്ച മോൾക്ക് ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട പേരു കളാണ് പലരും നിർദ്ദേശിച്ചിട്ടുള്ളത്.

എന്നാൽ മതപരമായ പേരുകൾ വേണ്ടാ എന്നും അത്തരത്തിലുള്ള പേരുകൾ ഭാവിയിൽ കുഞ്ഞിന് ദോഷം ചെയ്യും എന്നും കമന്റുകളിൽ പറയുന്നുണ്ട്.

ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം

December 5th, 2024

chicken-shawarma-ePathram
കൊച്ചി : ഷവർമ അടക്കം പാര്‍സല്‍ ചെയ്യുന്ന ആഹാര സാധനങ്ങൾ തയ്യാറാക്കിയ തിയ്യതിയും സമയവും പാക്കറ്റുകളിൽ കൃത്യമായി രേഖപ്പെടുത്തണം എന്നുള്ള സർക്കാർ നിർദ്ദേശങ്ങൾ കർശ്ശനമായി നടപ്പിലാക്കുവാൻ ഹൈക്കോടതി ഉത്തരവ്.

കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യ വിഷ ബാധ യേറ്റ് മരണപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഹൈക്കോടതി നിർദ്ദേശം.

ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷ ബാധയിൽ 2022 മെയ് മാസത്തിൽ ആയിരുന്നു ദേവനന്ദ എന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചത്. മകളുടെ മരണത്തിന് കാരണം, ആരോഗ്യ വകുപ്പ് അടക്കം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധന ങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കാത്തതു കൊണ്ടാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജി നൽകി യതിൻ്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് പരാതിക്കാരിയെ കോടതി അഭിനന്ദിച്ചു.  മാത്രമല്ല കോടതി ചെലവിലേക്കായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണം എന്നും ഉത്തരവിട്ടിട്ടുണ്ട്.

ഫുഡ്‌ സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ് നിയമം. ഭക്ഷണം തയ്യാറാക്കി, ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ കൂടുതല്‍ സമയം എടുക്കുന്നു എങ്കില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നില നിര്‍ത്തണം. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യന് ഉപയോഗിക്കുവാന്‍ അനുയോജ്യമല്ലാത്തതും ആയി തീരാന്‍ സാദ്ധ്യതയുണ്ട്.

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ

November 12th, 2024

kerala-civil-supplies-ration-card-ePathram
തിരുവനന്തപുരം : ഇനിയും റേഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾക്ക് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ ഉപയോഗിച്ച് താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി മസ്റ്ററിംഗ് ചെയ്യാം. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

റേഷൻ മസ്റ്ററിംഗ് (e-KYC updation) മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർ മാറ്റിക്‌സ് സെൻ്റർ വികസിപ്പിച്ച് എടുത്ത മേരാ ഇ-കെ. വൈ. സി. ഫെയ്സ് ആപ്പ് ഉപയോഗിക്കാം.

ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺ ലോഡ് ചെയ്യുക. മേരാ ഇ-കെ. വൈ. സി. ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തെരഞ്ഞെടുത്ത് ആധാർ നമ്പർ എൻ്റർ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന OTP നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിംഗ് പൂർത്തിയാക്കാം.

ഈ ആ പ്ലിക്കേഷൻ മുഖേന റേഷൻ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം.

മേരാ ഇ-കെ. വൈ. സി. ആപ്പ് ഉപയോഗിച്ച് പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും.

മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിംഗ് നടത്തുന്ന പക്ഷം വിവരം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണം എന്നും പൊതു വിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു. P R D

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 501231020»|

« Previous « 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
Next Page » ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine