ന്യൂഡല്‍ഹി : കൊവിഡിനെ കുറിച്ച് സോഷ്യല്‍ മീഡിയ കളില്‍ വ്യാജ പ്രചാരണം നടത്തിയ രാജ്യങ്ങളില്‍ മുന്നില്‍ നിക്കുന്നത് ഇന്ത്യ എന്ന് പഠന റിപ്പോര്‍ട്ട്.
138 രാജ്യങ്ങളില്‍ പ്രചരിക്കുന്ന 9657 തെറ്റായ വിവരങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് ഐ. എഫ്. എല്‍. എ. (ഇന്‍റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ലൈബ്രറി അസോസ്സിയേഷന്‍സ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആണിത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ത്യയില്‍ 18.07 % തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്തു. ഇതില്‍ ഒന്നാം സ്ഥാനം ഫേയ്സ് ബുക്കിനു തന്നെ. 66.87 ശതമാനം. ഇന്ത്യക്കു തൊട്ടു പിന്നില്‍ അമേരിക്ക (9.74 %), ബ്രസീല്‍ (8.57 %), സ്‌പെയിന്‍ (8.03 %) എന്നീ രാജ്യങ്ങളും ഉണ്ട്.
ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ് എന്നതാണ് നിരക്കു കൂടാന്‍ കാരണം. ഇന്റര്‍നെറ്റ് കൈ കാര്യം ചെയ്യുന്നതിലെ അറിവില്ലായ്മയും തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യാന്‍ കാരണമായി. 94 സംഘടനകള്‍ ചേര്‍ന്നാണ് വിവരങ്ങള്‍ പരിശോധിച്ചത്.