ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്

October 24th, 2025

logo-sharjah-police-ePathram
ഷാർജ : 2025 നവംബർ ഒന്ന് മുതൽ ഷാർജയിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വരുന്നു. ഡെലിവറി ബൈക്കുകൾ ഉൾപ്പെടെയുള്ള ഇരു ചക്ര വാഹനങ്ങൾ, ബസ്സുകൾ അടക്കമുള്ള ഹെവി വാഹനങ്ങൾ എന്നിവ  റോഡിലെ ഏറ്റവും വലതു വശത്തുള്ള പാത ഹെവി വാഹനങ്ങൾക്കും ബസ്സുകൾക്കും മാത്രമായി നിജപ്പെടുത്തി. നിശ്ചിത പാതയിലൂടെ ഓടിക്കാത്ത ഹെവി വാഹനങ്ങൾക്ക് 1,500 ദിർഹം പിഴയും 12 ട്രാഫിക് പോയിൻ്റുകളും ശിക്ഷ ലഭിക്കും.

നാലുവരി പാതകളിൽ ഡെലിവറി റൈഡർമാർ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങൾ വലതു വശത്തെ മൂന്നാമത്തേതോ നാലാമത്തേതോ ലൈനുകളിലൂടെ മാത്രം ഓടിക്കണം. മൂന്ന് പാതകളുള്ള റോഡുകളിൽ മധ്യത്തിലെ പാതയോ വലത് വശത്തെ പാതയോ ഉപയോഗിക്കാം. രണ്ട് പാതകളുള്ള റോഡുകളിൽ വലത് വശത്തെ പാതയിൽ മാത്രം സഞ്ചരിക്കണം. ട്രാഫിക് ചിഹ്നങ്ങളും നിർദ്ദേശങ്ങളും പാലിക്കാതെ വാഹനം ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും.

റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ഗതാഗത സംവിധാനം സുഗമമാക്കുവാനും കൂടിയാണ് പുതിയ പരിഷ്‌കാരങ്ങൾ. എല്ലാ വാഹന യാത്രക്കാരും തങ്ങൾക്കായി അനുവദിച്ച ലൈനുകൾ മാത്രം ഉപയോഗിക്കണം.

ഡ്രൈവർമാർ പുതിയ പരിഷ്കാരങ്ങൾ പാലിക്കുന്നു എന്നുറപ്പു വരുത്തുവാൻ സ്മാർട്ട് റഡാറുകളും ആധുനിക ക്യാമറ സംവിധാനങ്ങളും ഉപയോഗിച്ച് 24 മണിക്കൂറും നിരീക്ഷണം നടത്തും എന്നും ഷാർജ പോലീസ് അറിയിച്ചു. Imga Credit : Sharjah Police  FaceBook

- pma

വായിക്കുക: , , , ,

Comments Off on ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്

ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും

October 21st, 2025

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്ന് കേരളത്തിലേക്ക് കെ. എസ്. ആര്‍. ടി. സി. യുടെ വാരാന്ത്യ സർവ്വീസ് ഈ മാസം 24 മുതല്‍ ആരംഭിക്കും.

ആദ്യ ഘട്ടം എന്ന നിലയില്‍ വെള്ളി, ശനി ദിവസ ങ്ങളിൽ ഹൊസൂരില്‍ നിന്ന്‌ മൈസ‍ൂരു വഴി കണ്ണൂരി ലേക്കുള്ള ഈ സർവ്വീസ്  വിജയകരം ആയാൽ തിരുവനന്തപുരം, തൃശൂർ അടക്കം മറ്റു പ്രധാന നഗര ങ്ങളിലേക്കും ഹൊസൂരില്‍ നിന്നും സർവ്വീസുകൾ തുടങ്ങും. മാത്രമല്ല ബംഗളൂരുവില്‍ നിന്നും വരുന്ന കെ. എസ്. ആര്‍. ടി. സി. ബസ്സുകൾക്ക് ഹൊസൂര്‍ നഗര ത്തിനു പുറത്ത് ഫ്‌ളൈ ഓവറിന് സമീപം സ്റ്റോപ്പും ഫെയര്‍ സ്റ്റേജും അനുവദിക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും

അർബുദ രോഗികൾക്ക് യാത്രാ സൗജന്യം

October 9th, 2025

minister-k-b-ganesh-kumar-ePathram

തിരുവനന്തപുരം : കേരളത്തിൽ ഉടനീളം അർബുദ രോഗികൾക്ക് ചികിത്സാ ആവശ്യങ്ങൾക്കായി കെ. എസ്. ആർ. ടി. സി ബസ്സുകളിൽ യാത്രാ സൗജന്യം അനുവദിക്കും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിയമ സഭയിൽ അറിയിച്ചു. സൂപ്പർ ഫാസ്റ്റ് മുതൽ ഓർഡിനറി വരെയുള്ള എല്ലാ വിഭാഗം ബസ്സുകളിലും സൗജന്യ യാത്ര സാധ്യമാക്കും.

റേഡിയേഷൻ, കീമോ തുടങ്ങി അർബുദം സംബന്ധമായ ഏത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുവന്നവർക്കും പദ്ധതി സഹായകരമാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on അർബുദ രോഗികൾക്ക് യാത്രാ സൗജന്യം

സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്

October 7th, 2025

abu-dhabi-tram-to-connect-yas-island-land-marks-to-zayed-airport-ePathram

അബുദാബി : സായിദ് ഇന്റർ നാഷണൽ എയർ പോർട്ടിൽ നിന്നും അബുദാബിയുടെ വിവിധ സ്ഥല ങ്ങളിലേക്ക് ട്രാം സർവ്വീസ് വരുന്നു. അടുത്ത വർഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 2030 ഓടെ ട്രാം സംവിധാനം പ്രവർത്തന ക്ഷമമാകും.

ഗ്ലോബൽ റെയിൽ 2025-ൽ അബുദാബി ട്രാൻസ്‌പോർട്ട് കമ്പനി (എ.ഡി.ടി.) ട്രാം പദ്ധതി അനാച്ഛാദനംചെയ്തു. ട്രാം സർവ്വീസ് രൂപ രേഖയും പുറത്തിറക്കി.

ഒരേ സമയം 600 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ട്രാം ഓരോ അഞ്ചു മിനിറ്റിലും സർവ്വീസ് നടത്തും. അബു ദാബി യാസ് ഐലൻഡിൽ നിന്നും സായിദ് എയർ പോർട്ടിലേക്കു 20 മിനിട്ടു കൊണ്ട് എത്താം.

abudhabi-zayed-international-airport-ePathram

ഫെരാരി വേൾഡ്, വാർണർ ബ്രദേഴ്സ് വേൾഡ്, യാസ് വാട്ടർ വേൾഡ്, സീ വേൾഡ് അബുദാബി, യാസ് മാൾ, യാസ് മറീന, ഡിസ്നി ലാൻഡ് എന്നിവ അടക്കം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രാം സർവ്വീസ് ഉപയോഗപ്പെടുത്താം. ഭാവിയിൽ യാസ് ദ്വീപിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ഖലീഫ സിറ്റി പോലുള്ള താമസ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. Image Credit : A D T  Twitter

- pma

വായിക്കുക: , , , , , , ,

Comments Off on സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്

MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.

October 7th, 2025

rta-restart-dubai-abudhabi-bus-rout-ePathram

ദുബായ് : അൽ ഖൂസ് ബസ്സ് സ്റ്റേഷനിൽ നിന്നും അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്ക് (MBZ) പുതിയ ഇന്റർ സിറ്റി സർവ്വീസ് തുടക്കമിട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ക്യാപിറ്റൽ എക്സ് പ്രസ്സ് ട്രാവലുമായി സഹകരിച്ചാണ് സർവ്വീസ്.

25 ദിർഹമാണ് നിരക്ക്. നോൾ കാർഡ് വഴിയോ നേരിട്ട് പണം നൽകിയോ ബാങ്ക് കാർഡ് നൽകിയോ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാം. ഒരു യാത്രയിൽ 50 പേർക്ക് സഞ്ചരിക്കാവുന്ന ബസ്സ് ആയിരിക്കും ഈ റൂട്ടിൽ സർവ്വീസ് നടത്തുക എന്നും ആർ. ടി. എ. അറിയിച്ചു. RTA – X

- pma

വായിക്കുക: , , ,

Comments Off on MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.

Page 1 of 6212345...102030...Last »

« Previous « കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
Next Page » സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha