കൊച്ചി : അലവൻസ് കൂട്ടി നൽകണം എന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ പണി മുടക്കിൽ യാത്ര മുടങ്ങിയതോടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികൾ ദുരിതത്തിൽ.
ജിദ്ദ, ദോഹ, ബഹ്റൈന്‍, കുവൈറ്റ്, മസ്‌കറ്റ്, ദുബായ്, അബുദാബി, ഷാർജ, റാസല്‍ ഖൈമ, അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകേണ്ടതായ നിരവധി വിമാനങ്ങൾ റദ്ദാക്കി. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ ഏറെ വലഞ്ഞു. രാജ്യ വ്യാപകമായി ജീവനക്കാർ സമരത്തിൽ ആയതാണ് യാത്രക്കാരെ വലച്ചത്.
നിലവിൽ 250 ജീവനക്കാരാണ് സമരത്തിലുള്ളത്. അലവൻസ് കൂട്ടി നൽകണം എന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്തായിരുന്നു ജീവനക്കാരുടെ പ്രതിഷേധം എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഈ വിഷയത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്ത് വന്നു. യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു എന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ്.
അവസാന നിമിഷം കാബിൻ ക്രൂ, സിക്ക് ലീവ് എടുത്തതാണ് പ്രതിസന്ധിക്ക് കാരണം. യാത്ര പുനഃക്രമീകരിക്കുക, പണം തിരികെ വാങ്ങുക എന്നിവക്ക് യാത്രക്കാർക്ക് അവസരം ഉണ്ടെന്നും എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു. Reactin of Passengers : Twitter X