വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.

April 10th, 2025

gold-price-gains-epathram

തൃശൂർ : സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്. ഇന്ന് മാത്രം പവൻ വിലയിൽ 2160 രൂപ ഉയര്‍ന്ന് 68480 രൂപയായി. ഒറ്റ ദിവസം കൊണ്ട് ഇത്രയധികം വില ഉയരുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണ് എന്നും ഈ രംഗത്തുള്ളവർ പറയുന്നു.

അന്താരാഷ്ട്ര സ്വര്‍ണ്ണ വില ഒറ്റ ദിവസം 100 ഡോളറില്‍ അധികമാണ് ഉയര്‍ന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിൻറെ പുതിയ നിയമങ്ങൾ സ്വര്‍ണ്ണ വില കുതിപ്പിന് കാരണമായി എന്നാണു റിപ്പോർട്ട്.

ഈ വർഷം ഫെബ്രുവരി നാലിന് പവൻ്റെ വില 62,000 കടന്നത് സ്വർണ്ണ വിലയിൽ സർവ്വ കാല റെക്കോർഡ് സൃഷ്ടിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം (ഏപ്രിൽ എട്ടിന്) സ്വർണ്ണം ഗ്രാമിന് 8225 രൂപയും പവൻ വില 65,800 രൂപയും ആയിരുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ സ്വർണ്ണത്തിനു 2,680 രൂപയാണ് വർദ്ധിച്ചത്. ഇതോടൊപ്പം വെള്ളിയുടെ വിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.

രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി

April 7th, 2025

droupadi-murmu-15-th-president-of-india-ePathram
ന്യൂഡല്‍ഹി : വളരെയധികം ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതി ശബ്ദ വോട്ടോടെ തള്ളി, പാര്‍ലമെന്റ് ഇരു സഭകളിലും പാസ്സായ വഖഫ് നിയമ ഭേദഗതി ബിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പു വെച്ചു. ഇതോടെ നിയമം വിജ്ഞാപനം ചെയ്തു കൊണ്ട് കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.

പ്രതിപക്ഷ കക്ഷികളുടെ അതിശക്തമായ പ്രതിഷേധം വകവെക്കാതെയാണ് വഖഫ് ബോര്‍ഡുകളുടെയും വഖഫ് കൗണ്‍സിലുകളുടെയും അടിസ്ഥാന രൂപം മാറ്റുന്ന ‘വഖഫ് ഭേദഗതി ബില്‍-2025’ ബി. ജെ. പി. നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ലോക്‌ സഭയില്‍ പാസ്സാക്കിയത്.

രാജ്യ സഭയില്‍ നടന്ന വോട്ടിംഗില്‍ ബില്ലിനെ 128 പേര്‍ പിന്തുണച്ചപ്പോള്‍ 95 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു. കേന്ദ്ര സർക്കാർ അനുവദിച്ച 8 മണിക്കൂർ ചർച്ചാ സമയം മറി കടന്നു  14 മണിക്കൂര്‍ നീണ്ട ചര്‍ച്ചകൾക്ക് ഒടുവിലാണ് രാജ്യ സഭയില്‍ ബില്‍ പാസ്സായത്.

വഖഫ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വെക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് മുസ്‌ലിം ലീഗിൻറെ അഞ്ച് എം. പി. മാര്‍ രാഷ്ട്രപതിക്ക് കത്ത് അയച്ചിരുന്നു.

മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നു എന്നും മത ന്യൂന പക്ഷങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചന പരമായിട്ടുള്ള ഇടപെടൽ ആണ് വഖഫ് നിയമ ഭേദഗതി ബിൽ എന്നും വ്യക്തമാക്കിയാണ് ലോക് സഭയിലെ ലീഗിൻറെ രണ്ട് എം. പി. മാരും രാജ്യ സഭയിലെ മൂന്ന് എം. പി. മാരും കത്തയച്ചത്. ഇതിന് പിന്നാലെയാണ് ബില്‍ നിയമം ആക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.

ഭരണ ഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നു എന്ന് ആരോപിച്ച്‌ കൊണ്ട് കോൺഗ്രസ്സ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ സുപ്രീം കോടതിയില്‍ വെവ്വേറെ ഹരജികൾ നൽകിയിട്ടുണ്ട്. വഖഫ് നിയമ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ തമിഴ്‌ നാട് സര്‍ക്കാറും നിയമോപദേശം തേടിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി

ലോഗോ പ്രകാശനം ചെയ്തു

April 3rd, 2025

logo-ghs-edappal-1998-morning-batch-class-mates-ePathram
ദുബായ് : എടപ്പാൾ ഗവൺമെൻ്റ് ഹൈസ്കൂൾ 1998 ബാച്ച് റീ-യൂണിയൻ ലോഗോ പ്രകാശനം യു. എ. ഇ. കോഡിനേറ്റർ ഫൈസൽ ആലിങ്ങൽ നിർവ്വഹിച്ചു. ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച ഈദ് സംഗമത്തിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ കെ. ടി. ഷഫീക്, നിസാർ കോലൊളമ്പ്, ഫൈസൽ കാളച്ചാൽ, കൗലത് തുടങ്ങി നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.

releasing-logo-ghs-edappal-1998-morning-batch-class-mates-ePathram
ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളുടേയും ക്ഷേമാന്വേഷണം, ലഹരി വിമുക്ത ക്യാമ്പയിൻ, ബോധവൽക്കരണ ക്ലാസ് തുടങ്ങി നിരവധി തുടർ പ്രവർത്തനങ്ങൾ കൂട്ടായ്മ ആസൂത്രണം ചെയ്തു.

2025 മെയ് 25 ന് എടപ്പാൾ GHS ൽ വെച്ച് നടക്കുന്ന റീ-യൂണിയൻ പ്രോഗ്രാമിൽ 1998 Morning Batch ലെ മുഴുവൻ പൂർവ്വ വിദ്യാർഥികളും പങ്കെടുക്കണം എന്ന് യു. എ. ഇ. ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0566918002
(ഫൈസൽ ആലിങ്ങൽ)

- pma

വായിക്കുക: , , , , , , , ,

Comments Off on ലോഗോ പ്രകാശനം ചെയ്തു

മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി

March 20th, 2025

mohamed-bin-zayed-foundation-for-humanity-launched-ePathram

അബുദാബി : ജീവകാരുണ്യ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യമിട്ട് യു. എ. ഇ. രൂപീകരിച്ച മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി എന്ന ജീവകാരുണ്യ സംഘടന ക്ക് തുടക്കമായി.

അന്തരിച്ച രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ചരമ വാർഷിക ദിനമായ റമദാൻ 19 നു ആചരിച്ചു വരുന്ന സായിദ് മാനവ സ്‌നേഹ ദിന ത്തോട് അനുബന്ധിച്ച് ആയിരുന്നു മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റിയുടെ പ്രഖ്യാപനം. ആഗോള കാരുണ്യ പദ്ധതികൾക്ക് നേതൃത്വം നൽകുന്നതിന് കഴിഞ്ഞ വർഷം സ്ഥാപിച്ച എർത്ത് സായിദ് ഫിലാന്ത്രോപീസ് എന്ന സംഘടനയുടെ കീഴിലാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുക.

ആരോഗ്യത്തിലും സമഗ്ര വികസനത്തിലും സുസ്ഥിരമായ ശ്രമങ്ങൾ മുന്നോട്ട് കൊണ്ട് പോവുക എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. വ്യക്തികളെയും സമൂഹങ്ങളെയും ശാക്തീകരിക്കുന്ന നൂതന പരിഹാരങ്ങൾക്കായി പ്രവർത്തിക്കും.

W A M & twitter

- pma

വായിക്കുക: , , , , ,

Comments Off on മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി

അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

March 19th, 2025

writer-pk-ashita-passed-away-ePathram

തൃശൂർ: അന്തരിച്ച എഴുത്തുകാരി അഷിതയുടെ സ്മരണാർത്ഥം നൽകി വരുന്ന അഷിതാ സ്മാരക പുരസ്കാരങ്ങൾക്ക് പ്രവാസികളായ അക്ബർ ആലിക്കര, അഭിഷേക് പള്ളത്തേരി എന്നിവർ അർഹരായി. അക്ബർ ആലിക്കരയുടെ ‘ഗോസായിച്ചോറ്’ എന്ന കഥാ സമാഹാരത്തിനും അഭിഷേക് പള്ളത്തേരിയുടെ ‘കയ്യാലയും കടത്തിണ്ണയും’ എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിനുമാണ് പുരസ്കാരങ്ങൾ.

റോസ്മേരി, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദ്ദീൻ പൊയ്ത്തും കടവ്‌ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്‌.

മറ്റു പുരസ്കാരങ്ങൾ
യാത്രാവിവരണം : കെ. ആർ. അജയൻ (സൂക്കോ കടന്ന് വടക്ക് കിഴക്ക്). നോവൽ : ഡോ. ആനന്ദൻ കെ. ആർ. (ചെമന്ന ചിറകറ്റ പക്ഷി). ബാല സാഹിത്യം : റെജി മലയാലപ്പുഴ (കുഞ്ഞികഥകളുടെ പാൽക്കിണ്ണം). ആത്മകഥ : സുജ പാറു (മിഴി നനയാതെ). കവിത : പ്രദീഷ്‌ ‌(ഒരാൾ). യുവ സാഹിത്യ പ്രതിഭ പുരസ്കാരം : റീത്താ രാജി (ചിരി നോവുകൾ).

അഷിതയുടെ ഓർമ്മ ദിനമായ മാർച്ച് 27 ന് അഷിത സ്മാരക സമിതി കോഴിക്കോട്  സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , ,

Comments Off on അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Page 1 of 6012345...102030...Last »

« Previous « ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
Next Page » മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha