ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു

March 24th, 2025

film-maker-jc-daniel-father-of-malayalam-cinema-ePathram
തിരുവനന്തപുരം : കേരള സമൂഹത്തെ ആധുനിക സമൂഹമായി നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ. സി. ഡാനിയലും പങ്കു വഹിച്ചിട്ടുണ്ട് എന്ന് സാംസ്‌കാരിക, യുവ ജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. ജെ. സി. ഡാനിയലിൻ്റെ വെങ്കല പ്രതിമയുടെ നിർമ്മാണ ഉദ്ഘാടനം ശ്രീ തിയേറ്ററിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അമ്പതാം വാർഷികം ആഘോഷിക്കുന്ന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ ചിത്രാഞ്ജലി സ്റ്റുഡിയോ ക്യാമ്പസിൽ ജെ. സി. ഡാനിയലിൻ്റെ പൂർണ്ണ കായ വെങ്കല പ്രതിമ സ്ഥാപിക്കുന്നത് മലയാള സിനിമയുടെ ചരിത്ര മുഹൂർത്തം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തുടനീളം മലയാള സിനിമ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് മലയാള സിനിമയുടെ പിതാവായ ജെ. സി. ഡാനിയലിന് ആദരവ് നൽക്കേണ്ടത് അനിവാര്യമായ ഉത്തരവാദിത്വമാണ്.

യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്നും എതിർപ്പുകളെ അവഗണിച്ച് സിനിമ നിർമ്മിക്കാനായി ഇറങ്ങി പ്പുറപ്പെട്ട ജെ. സി. ഡാനിയലും അദ്ദേഹത്തിൻ്റെ ‘വിഗത കുമാരൻ’ എന്ന സിനിമയിലെ നായിക പി. കെ. റോസിയും അന്നത്തെ സമൂഹത്തിൽ നിന്ന് കടുത്ത വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്.

ജെ. സി. ഡാനിയലിൻ്റെ പ്രവർത്തനങ്ങളെ ചരിത്ര ത്തിൽ രേഖപ്പെടുത്തുന്നതിലൂടെ ആ കാലത്തെ സാമൂഹിക അന്തരീക്ഷം ഇന്നത്തെ തലമുറയെ പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത് എന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആധുനിക സമൂഹത്തോടൊപ്പം ആധുനിക രീതിയിലേക്ക് സിനിമയും മാറുകയാണ്. മറ്റു കലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമ. അതു കൊണ്ടു തന്നെ സിനിമ മേഖലയെ സമൂലമായ പരിവർത്തനം ചെയ്യേണ്ട ഉത്തരവാദിത്വം സർക്കാരിനുമുണ്ട്. നമ്മുടെ സമൂഹത്തിലെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ട് സിനിമ മേഖല രൂപപ്പെടുത്തുകയും വേണം. വർത്തമാന കാല പ്രശ്‌നങ്ങളെ സിനിമ സംബോധന ചെയ്യണം എന്നും മന്ത്രി പറഞ്ഞു.

മലയാള സിനിമക്കു നൽകാവുന്ന ഏറ്റവും കരുത്തുറ്റ ഓർമ്മപ്പെടുത്തലാണ് ജെ.സി. ഡാനിയലിൻ്റെ പ്രതിമ എന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. കലക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയും വിപ്ലവ ശബ്ദം ഉയർത്തുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം എന്നും ഡോ. ദിവ്യ അനുസ്മരിച്ചു.

ജെ. സി. ഡാനിയലിൻ്റെ മകൻ ഹാരിസ് ഡാനിയൽ, ശിൽപ്പി കുന്നുവിള എം. മുരളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ. എസ്. എഫ്. ഡി. സി. ചെയർമാൻ ഷാജി എൻ. കരുൺ, കേരള ചലച്ചിത്ര അക്കാദമി ചെയർ മാൻ പ്രേം കുമാർ, കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. മധു പാൽ, കെ. എസ്. എഫ്. ഡി. സി. മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി. എസ്., ഭരണ സമിതി അംഗ ങ്ങളായ ഷാജി കൈലാസ്, പി. സുകുമാർ, ജിത്തു കോളയാട്, ഇർഷാദ് അലി, ഷെറിൻ ഗോവിന്ദൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു. TAG : ePathram, P R D

- pma

വായിക്കുക: , , ,

Comments Off on ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു

മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു

December 28th, 2024

kmcc-remembering-m-t-vasudevan-nair-ePathram

ദുബായ്: എഴുത്തിൻ്റെ കുലപതി എം. ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ മലബാർ പ്രവാസി (യു. എ. ഇ.) കമ്മിറ്റി അനുശോചിച്ചു.

കാലാന്തരങ്ങൾക്കു സാക്ഷിയാവുന്ന അക്ഷരങ്ങൾ സമ്പുഷ്ടമാക്കിയ കൃതികളിലൂടെയും ചലച്ചിത്ര മേഖലയിൽ കാമ്പുള്ള തിരക്കഥകളിലൂടെയും പത്ര മാധ്യമങ്ങളിലെ ചിന്തോദ്ധീപമായ ലേഖനങ്ങളി ലൂടെയും ഭാഷണങ്ങളിലൂടെയും മലയാള ഭാഷയെ ലോകത്തിൻ്റെ ഉന്നതങ്ങളിൽ എത്തിച്ച മഹാ പ്രതിഭ യായിരുന്നു എം. ടി.

അദ്ദേഹത്തിൻ്റെ വിയോഗം മലയാള ഭാഷക്കും സാഹിത്യ-ചലച്ചിത്ര മേഖലക്കും നികത്താനാവാത്ത നഷ്ടമാണ് എന്നും യോഗം അഭിപ്രായപ്പെട്ടു. മലബാർ പ്രവാസി (യു. എ. ഇ.) പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട് അഡ്വ. മുഹമ്മദ് സാജിദ്, മലയിൽ മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു

എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി

December 25th, 2024

novelist-m-t-vasudevan-nair-passes-away-ePathram
ഇതിഹാസ എഴുത്തുകാരൻ എം. ടി. വാസു ദേവന്‍ നായര്‍ (91) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശു പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയ സ്തംഭനം ഉണ്ടായതോടെ ആരോഗ്യ നില ഗുരുതരമായി. തീവ്ര പരിചരണ വിഭാഗ ത്തിലായിരുന്നു. ഡിസംബർ 25 ബുധനാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം

1933 ൽ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ ജനനം. മലയാള സാഹിത്യ – സിനിമാ മേഖലയുടെ സുവർണ്ണ കാലത്ത് മാടത്ത് തെക്കേപ്പാട്ട് വാസു ദേവന്‍ നായര്‍ എന്ന എം. ടി. സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചു. കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, അദ്ധ്യാപകൻ, പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

രണ്ടാമൂഴം, മഞ്ഞ്, കാലം, നാലു കെട്ട്, അസുരവിത്ത്, വിലാപ യാത്ര, പാതിരാവും പകല്‍ വെളിച്ചവും, വാരണാസി എന്നിവയാണ് എം. ടി. യുടെ പ്രധാന നോവലുകൾ.

എഴുപതോളം സിനിമകൾക്ക് തിരക്കഥഎഴുതി. രണ്ടു ഡോക്യുമെന്ററികളും നാല് ഫീച്ചർ ഫിലിമുകളും അടക്കം ആറു ചിത്രങ്ങൾ സംവിധാനം ചെയ്തു.

ഓളവും തീരവും, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, നഗരമേ നന്ദി, അസുര വിത്ത്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഋതുഭേദം, വൈശാലി, സദയം, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്‌വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, തീര്‍ത്ഥാടനം, പഴശ്ശിരാജ, ഒരു ചെറുപുഞ്ചിരി തുടങ്ങിയവ ശ്രദ്ധേയ തിരക്കഥകൾ.

നിര്‍മ്മാല്യം (1973), മഞ്ഞ് (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ സിനിമകളും തകഴി, മോഹിനിയാട്ടം എന്നീ ഡോക്യു മെന്ററി കളുമാണ് എം. ടി. സംവിധാനം ചെയ്തത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകൾ ആയിത്തീർന്ന സിനിമകളിൽ പലതും എം ടി. യുടെ തൂലികയിൽ നിന്നുള്ളതായിരുന്നു.

പത്മഭൂഷണ്‍, ജ്ഞാന പീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ. സി. ഡാനിയല്‍ പുരസ്‌കാരം,  കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം മുതലായ ഉന്നത പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി.

- pma

വായിക്കുക: , , , ,

Comments Off on എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്

November 2nd, 2024

kerala-state-literature-award-ezhuthachan-puraskaram-2024-for-ns-madhavan-ePathram
കോട്ടയം : 2024 ലെ എഴുത്തച്ഛന്‍ പുരസ്‌കാര ത്തിന് എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍ അര്‍ഹനായി.

കോട്ടയം പ്രസ്‌ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സര്‍ക്കാർ നൽകി വരുന്ന പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.

രചനാ ശൈലിയിലും ഇതിവൃത്ത സ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലര്‍ത്തുകയും ജീവിത യാഥാര്‍ത്ഥ്യങ്ങളെ സര്‍ഗ്ഗാത്മകതയുടെ രസതന്ത്ര പ്രവര്‍ത്തന ത്തിലൂടെ മികച്ച സാഹിത്യ സൃഷ്ടി കളാക്കി മാറ്റുകയും ചെയ്ത എഴുത്തുകാരനാണ് എൻ. എസ്. മാധവൻ എന്നും മന്ത്രി പറഞ്ഞു..

എസ്. കെ. വസന്തന്‍ ചെയര്‍മാനും ഡോ. ടി. കെ. നാരായണന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളും സി. പി. അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറി യുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. Image Credit : twitter -X

* എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

- pma

വായിക്കുക: , , , , ,

Comments Off on എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്

വയലാർ അവാർഡ് അശോകൻ ചരുവിലിന്

October 7th, 2024

ashokan-charuvil-gets-48-th-vayalar-award-for-novel-kattoorkadavu-ePathram
തൃശൂർ : പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിലിൻ്റെ ‘കാട്ടൂർ കടവ്’ എന്ന നോവലിന് 2024 ലെ വയലാർ രാമ വർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ്. വയലാറിൻ്റെ ചരമ ദിനമായ ഒക്ടോബർ 27 ഞായറാഴ്ച വൈകുന്നേരം 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് 48 – ആമത് വയലാർ പുരസ്കാരം സമ്മാനിക്കും.

തിരുവനന്തപുരത്ത് ചേർന്ന പുരസ്കാര നിർണ്ണയ കമ്മിറ്റിയുടെ യോഗത്തിൽ വയലാര്‍ അവാര്‍ഡ് ജേതാവു കൂടിയായ നോവലിസ്റ്റ് ബന്യാമിന്‍, പ്രൊഫ. കെ. എസ്. രവി കുമാർ, ഗ്രേസി ടീച്ചർ എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞി രാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.

ട്രസ്റ്റ് പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. കേരള ത്തിലെ രാഷ്ട്രീയ മനസ്സിൻ്റെ ആഖ്യാനമാണ് കാട്ടൂര്‍ കടവ് എന്ന് ജഡ്‌ജിംഗ്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , ,

Comments Off on വയലാർ അവാർഡ് അശോകൻ ചരുവിലിന്

Page 1 of 1212345...10...Last »

« Previous « സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
Next Page » ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha