കലാഭവൻ നവാസ് അന്തരിച്ചു

August 2nd, 2025

actor-kalabhavan-navas-passes-away-ePathram

കൊച്ചി‌ : ചലച്ചിത്ര നടനും ഗായകനും മിമിക്രി താരവുമായ കലാഭവൻ നവാസ്‌ (51) അന്തരിച്ചു. 2025 ആഗസ്റ്റ് 1 വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രകമ്പനം എന്ന സിനിമയിൽ അഭിനയിച്ചു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണു റിപ്പോർട്ടുകൾ.

മിമിക്രി വേദികളിലൂടെ രംഗത്ത് വന്ന നവാസ് കൊച്ചിൻ കലാഭവൻ സ്റ്റേജ് പരിപാടികളിലൂടെ കൂടുതൽ ശ്രദ്ധേയനാവുകയും ടെലിവിഷൻ പ്രോഗ്രാമുകളിലെ സംഗീത പരിപാടികളിലും അനുകരണ കലാ രംഗത്തും തന്റെ കഴിവ് തെളിയിച്ചു. ചൈതന്യം (1995) എന്ന ചിത്രത്തിലൂടെ സിനിമയിൽ സജീവമാവുകയും ചെയ്തു.

ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500, കളമശ്ശേരിയിൽ കല്ല്യാണയോഗം, മായാജാലം, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ഹിറ്റ്ലർ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, മൈ ഡിയർ കരടി, ചന്ദാമാമ, വൺ മാൻ ഷോ തുടങ്ങിയ ചിത്രങ്ങളിലെ റോളുകളിലൂടെ സിനിമയിൽ അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു.

അവസാനം റിലീസ് ചെയ്ത ഡിക്റ്ററ്റീവ് ഉജ്ജ്വലൻ എന്ന സിനിമയിലെ വേറിട്ട വേഷം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മുൻകാല നടൻ പരേതനായ വടക്കാഞ്ചേരി അബൂ ബക്കറിന്റെ മകനാണ് കലാഭവൻ നവാസ്.

അഭിനേത്രി കൂടിയായ രഹ്നയാണ് ഭാര്യ. ഇവർ അവസാനമായി ഒന്നിച്ച് അഭിനയിച്ച ‘ഇഴ’ എന്ന ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലെ നിയാസ് ബക്കർ സഹോദരനാണ്. മക്കൾ : നഹറിൻ, റിദ്‍വാൻ, റിഹാൻ.

- pma

വായിക്കുക: , ,

Comments Off on കലാഭവൻ നവാസ് അന്തരിച്ചു

കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു

July 25th, 2025

kamal-hasan-announce-his-political-party-ePathram
ന്യൂഡല്‍ഹി : ചലച്ചിത്രകാരനും നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ രാജ്യ സഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു. തമിഴിൽ ആയിരുന്നു കമൽ സത്യ പ്രതിജ്ഞ ചെയ്തത്. നിറഞ്ഞ കയ്യടികളോടെയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ ഇതിനെ സ്വീകരിച്ചത്. ഡി. എം. കെ. പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യ സഭയിലേക്ക് എത്തിയത്.

- pma

വായിക്കുക: , , ,

Comments Off on കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു

രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം

May 28th, 2025

makkal-needhi-maiam-flag-kamal-hasan-party-ePathram
ചെന്നൈ : കമൽ ഹാസനെ പാർട്ടിയുടെ രാജ്യ സഭാ സ്ഥാനാർത്ഥിയായി മക്കൾ നീതി മയ്യം പ്രഖ്യാപിച്ചു. ഡി. എം. കെ. പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യ സഭയിലേക്ക് എത്തുക.

kamal-hasan-announce-his-political-party-ePathram

തമിഴ് നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂണ്‍ 19 നാണ് തെരഞ്ഞെടുപ്പ്. അന്നു തന്നെ വോട്ടെണ്ണലും നടക്കും. ആറ് സീറ്റുകളില്‍ നാലെണ്ണം ഡി. എം. കെ. നേതൃത്വം നല്‍കുന്ന മുന്നണിക്കുള്ളതാണ്. ഇതില്‍ ഒരു സീറ്റ് മക്കൾ നീതി മയ്യം പാർട്ടിക്ക് നല്കിയ തിലാണ് കമല്‍ ഹാസന്‍ രാജ്യ സഭയിലേക്ക് എത്തുക.

പി. വില്‍സന്‍, എസ്. ആര്‍. ശിവ ലിംഗം, എഴുത്തുകാരി സല്‍മ എന്നീ മൂന്ന് സ്ഥാനാര്‍ത്ഥികളെ ഡി. എം. കെ. യും പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , ,

Comments Off on രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം

നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു

May 5th, 2025

malabar-pravasi-nammude-swantham-mamukkoya-season-2-brochure-ePathram

ദുബായ് : സാംസ്കാരിക കൂട്ടായ്മ മലബാർ പ്രവാസി യു. എ. ഇ. കമ്മിറ്റി സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2’  അനുസ്മരണ പരിപാടി യുടെയും പുരസ്കാര സമർപ്പണത്തിന്റെയും ബ്രോഷർ മാധ്യമ പ്രവർത്തകനായ എം. സി. എ. നാസർ മലബാർ പ്രവാസി രക്ഷാധികാരി ജമീൽ ലത്തീഫ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

മോഹൻ വെങ്കിട്ട്, ഹാരീസ് കോസ് മോസ്, മൊയ്തു കുറ്റ്യാടി, നൗഷാദ്, അഷറഫ്, ഷൈജ, എന്നിവർ പങ്കെടുത്തു. മലബാർ പ്രവാസി (യു.എ.ഇ.) പ്രസിഡണ്ട് അഡ്വ. അസീസ് തോലേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശങ്കർ സ്വാഗതവും ട്രഷറർ ചന്ദ്രൻ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

മെയ് 31 ന് ഒരുക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2’ എന്ന പ്രോഗ്രാമിൽ വെച്ച് രണ്ടാമത് മാമുക്കോയ പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , ,

Comments Off on നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു

കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

April 21st, 2025

excellence-award-ePathram
തിരുവനന്തപുരം : വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തിത്വ ങ്ങളെ ആദരിക്കുന്നതിനായി ‘കേരള പുരസ്കാരങ്ങൾ’ എന്ന പേരിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരങ്ങൾക്കായി നാമ നിർദേശങ്ങൾ ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ആയിട്ടാണ് കേരള പുരസ്കാരങ്ങൾ സമ്മാനിക്കുക.

നാമ നിർദ്ദേശങ്ങൾ ജൂൺ 30 നകം ഓൺ ലൈനായി സമർപ്പിക്കണം. വെബ് സൈറ്റ്‌ വഴിയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമ നിർദ്ദേശങ്ങൾ പരിഗണിക്കില്ല.

കേരള പുരസ്കാരങ്ങൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശ ങ്ങളും ഓൺ ലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും കേരള പുരസ്കാരം വെബ് സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് : 0471 251 8531, 0471 251 8223, 0471 2525444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

Page 1 of 2612345...1020...Last »

« Previous « രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
Next Page » മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha