
തിരുവനന്തപുരം : ആധുനിക ഇന്ത്യയിലെ പ്രമുഖ ചരിത്രകാരനും കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനുമായ കെ. എൻ. പണിക്കർ (കണ്ടിയൂർ നാരായണ പണിക്കർ-90) അന്തരിച്ചു. കേരള ചരിത്ര ഗവേഷണ കൗൺസിൽ, അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുവാൻ ഉള്ള തയ്യാറെടുപ്പിൽ ഇരിക്കെയാണ് അന്ത്യം.
ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936 ൽ ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്കൂൾ, പാലക്കാട് ഗവ. വിക്ടോറിയാ കോളേജ്, രാജസ്ഥാൻ സർവ്വ കലാ ശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദ പഠന കാലത്ത് കോളജ് യൂണിയൻ ചെയർമാൻ ആയിരുന്നു.
ഡൽഹി ജെ. എൻ. യു. വിൽ ദീർഘ കാലം ചരിത്ര വിഭാഗം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വകുപ്പു മേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടെമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു.
ചരിത്രകാരൻ, ധൈഷണികൻ, മത നിരപേക്ഷതയുടെ കാവൽക്കാരൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ കെ. എൻ. പണിക്കർ നൽകിയ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണ്. കെ. എൻ. പണിക്കരുടെ മിക്ക കൃതികളും പഠനങ്ങളും ഇംഗ്ലീഷ് ഭാഷയിലാണ്. മലയാളത്തിൽ ‘മലബാര്‍ കലാപം : പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്. WiKiPeDiA
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സാമൂഹികം




























