തിരുവനന്തപുരം : മുതിര്‍ന്ന സി. പി. എം. നേതാവും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന വി. എസ്. അച്യുതാന്ദൻ (102) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്കു ശേഷം 3.20 നാണ് അന്ത്യം. ഇന്നും നാളെയും തിരുവനന്ത പുരത്തും ആലപ്പുഴയിലും പൊതു ദർശനത്തിനു സൗകര്യം ഒരുക്കും. മറ്റന്നാൾ ബുധനാഴ്ച വൈകുന്നേരം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും.
സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വി. എസ്. പിന്നീട് തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമ ജീവിതത്തിൽ ആയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2025 ജൂൺ 23 നു തിരുവനന്ത പുരത്തെ എസ്. യു. ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.
2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രി ആയിരുന്നു. ഏഴു തവണ നിയമ സഭാംഗമായിരുന്നു. അതിൽ മൂന്ന് തവണ പ്രതിപക്ഷ നേതാവും ആയിരുന്നു.
1923 ഒക്ടോബർ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്ര വെന്തലത്തറ വീട്ടിൽ അയ്യൻ ശങ്കരൻ-കാർത്ത്യായനി ദമ്പതികളുടെ രണ്ടാമത്തെ മകനായാണ് വി. എസ്. അച്യുതാന്ദൻ ജനിച്ചത്.
ഭാര്യ: കെ. വസുമതി. മക്കൾ : വി. എ. അരുൺ കുമാർ, ഡോ. വി. ആശ. മരുമക്കൾ : രജനി ബാലചന്ദ്രൻ, ഡോ. തങ്കരാജ്.