രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു

January 2nd, 2025

kerala-governor-rajendra-arlekar-swearing-in-raj-bhavan-ePathram

തിരുവനന്തപുരം : കേരളാ ഗവർണ്ണർ ആയി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ 10.30 ന് രാജ് ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യ വാചകം ചൊല്ലി ക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ. എൻ. ഷംസീർ, ബംഗാൾ ഗവർണ്ണർ ഡോ. സി. വി. ആനന്ദ ബോസ്, മന്ത്രി സഭാ അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും എം. എൽ. എ. മാർ, വിവിധ കക്ഷി നേതാക്കളും പങ്കെടുത്തു.

ബിഹാർ ഗവർണ്ണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാൻ്റെ പിൻഗാമിയാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയ നിയുക്ത ഗവർണ്ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൂടെ ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു.

മന്ത്രിമാരായ കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി. ശിവൻ കുട്ടി, കെ. എൻ. ബാല ഗോപാൽ, സ്പീക്കർ എ. എൻ. ഷംസീർ, മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എം. എൽ. എ, എം. പി. മാരായ എ. എ. റഹീം, ശശി തരൂർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ സന്നിഹിതരായി. Image Credit : Raj Bhavan YouTube – PRD

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌

August 31st, 2024

jayarajan-epathram

തിരുവനന്തപുരം : സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ഇ. പി. ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കി. ഇന്നു (ശനിയാഴ്ച) ചേര്‍ന്ന സി. പി. എം. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

ബി. ജെ. പി. നേതാവ് പ്രകാശ് ജാവദേക്കറുമായി ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ ഇ. പി. ജയ രാജന്‍ നടത്തിയ കൂടിക്കാഴ്ച പാര്‍ട്ടിക്കു കനത്ത ആഘാതം ഉണ്ടാക്കി എന്നാണു വിലയിരുത്തൽ.

ഇന്നലെ (വെള്ളിയാഴ്ച) നടന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ. പി. ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റ് ഇന്നലെ കൈ ക്കൊണ്ട തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

December 29th, 2023

minister-k-b-ganesh-kadannappilli-ramachandran-ePathram

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ മന്ത്രി സഭയിലെ പുതിയ മന്ത്രിമാരായി കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്സ് – എസ്), കെ. ബി. ഗണേഷ്‌ കുമാർ (കേരള കോൺഗ്രസ്സ്- ബി) എന്നിവർ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

ഇടത് മുന്നണിയിലെ മുന്‍ ധാരണ പ്രകാരം മന്ത്രി സ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ച ഒഴിവിലാണ് ഇരുവരും മന്ത്രി സ്ഥാനത്ത് എത്തിയത്. അഹമ്മദ് ദേവര്‍ കോവില്‍ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന് നല്‍കി.

കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പുകളും കെ. ബി. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും നല്‍കി. കേരള കോണ്‍ഗ്രസ്സ് (ബി) സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടിരുന്നു എങ്കിലും അത് നൽകിയിട്ടില്ല.

നിലവില്‍ സിനിമാ വകുപ്പ് സി. പി. എം. മന്ത്രി സജി ചെറിയാൻ കൈകാര്യം ചെയ്യുന്നു. പാര്‍ട്ടിയുടെ മന്ത്രിയില്‍ നിന്ന് വകുപ്പ് എടുത്ത് മുന്നണിയിലെ ഒരു ചെറിയ കക്ഷിക്ക് നല്‍കേണ്ടതില്ല എന്ന് പാർട്ടി സെക്രട്ടേറിയറ്റ് നിലപാട് എടുത്തു എന്നാണു റിപ്പോർട്ടുകൾ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു

December 24th, 2023

antoney-raju-and-ahmed-devarkovil-ePathram
തിരുവനന്തപുരം : ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും മന്ത്രി സ്ഥാനം രാജി വെച്ചു. ഇടതു മുന്നണിയിലെ രണ്ടര വർഷം എന്ന ധാരണ പ്രകാരമാണ് ഇരുവരും രാജി വെച്ചത്. ക്ലിഫ് ഹൗസിൽ എത്തിയാണ് ഇരുവരും മുഖ്യ മന്ത്രിക്ക് രാജി നൽകിയത്.

ഞായറാഴ്ച ചേരുന്ന ഇടതു മുന്നണി യോഗം പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. സംതൃപ്തിയോടെയാണ് സ്ഥാനം ഒഴിയുന്നത് എന്ന് ഇരു മന്ത്രിമാരും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവർക്ക് പകരം കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്സ് – എസ്), കെ. ബി. ഗണേഷ്‌ കുമാർ (കേ​ര​ള കോ​ൺ​ഗ്ര​സ്സ്- ​ബി) എന്നിവർ മന്ത്രിമാരാവും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാനം രാജേന്ദ്രൻ അന്തരിച്ചു

December 9th, 2023

kanam rajendran_epathram
കൊച്ചി : സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. പ്രമേഹം ബാധിച്ച് കൊച്ചി യിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചര മണിയോടെ ആയിരുന്നു അന്ത്യം. മൃതദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും.

തുടര്‍ന്ന് പൊതു ദര്‍ശനത്തിന് ശേഷം വിലാപ യാത്ര യായി സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടു പോകും. സി. പി. ഐ. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിനു വെക്കും. ശേഷം മൃതദേഹം കാനത്തെ വീട്ടിൽ എത്തിക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പില്‍ സംസ്കരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 1562341020»|

« Previous Page« Previous « അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
Next »Next Page » ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് ! »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine