ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. ഭവനരഹിതരായിട്ടും ഇതു വരെ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വീട് നൽകാൻ വേണ്ടിയുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
2017ൽ ആരംഭിച്ച ലൈഫ് പദ്ധതി പ്രകാരം 214262 വീടുകളാണ് പൂർത്തീകരിച്ചത്. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. 2001 മുതൽ 2016 വരെ വിവിധ കാലയളവിൽ പണി ആരംഭിച്ച് ഇതുവരെ പൂർത്തിയാകാത്ത 52000ത്തോളം വീടുകൾ പൂർത്തീകരിച്ചതായിരുന്നു ആദ്യ ഘട്ടം. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവർക്ക് വീട് വെച്ചുനൽകുന്നതായിരുന്നു രണ്ടാം ഘട്ടം. ഭവന സമുച്ചയങ്ങളാണ് മൂന്നാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. പുത്തരിക്കണ്ടം മൈതാനിയിൽ ഒരുക്കിയ വേദിയിൽ വച്ച് വീടുകൾ പൂർത്തിയായതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി.