അബുദാബി : മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചിരി ക്കുന്നു എന്ന് എം. പി. വീരേന്ദ്ര കുമാര്‍ അബുദാബി യില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ ‘ഇമ’ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. അതിജീവന ത്തിനായുള്ള മുസ്ലിം നാമധാരിയുടെ സമരത്തിന് തീവ്രവാദം എന്നും അഫ്ഘാനിലും ഇറാഖിലും നടത്തിയ കടന്നു കയറ്റങ്ങളെ ലോക സമാധാന ത്തിനുള്ള ശ്രമങ്ങള്‍ എന്നും മാധ്യമ ലോകം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന വിശ്വാസ്യത വീണ്ടെടുക്കാന്‍ ഒരു മൂന്നാം ലോക മാധ്യമ സമൂഹം ഉയര്‍ന്നു വരേണ്ട ആവശ്യകത ഉണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സൈദ്ധാന്തികനുമായ പി. ഗോവിന്ദപ്പിള്ളയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് തുടങ്ങിയ മാധ്യമ സെമിനാറില്‍, ഇമ പ്രസിഡന്റ് ടി പി ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.
പി വി ചന്ദ്രന്‍, പി പി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. കെ. മൊയ്തീന്‍ കോയ മോഡരേട്ടര്‍ ആയിരുന്നു. കല പ്രസിഡന്റ് അമര്‍ കുമാര്‍ നന്ദി പറഞ്ഞു. അബുദാബി യിലെ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ മാധ്യമ പ്രതിനിധികളും പങ്കെടുത്തു.
-തയ്യാറാക്കിയത് : ഹഫ്സല്‍ അഹമദ് – ഇമ അബുദാബി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, പ്രവാസി, മാധ്യമങ്ങള്‍