അബുദാബി : കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യം എന്നു ഓര്‍മ്മിപ്പിച്ചു കൊണ്ട് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍.
ഒരു സര്‍ക്കാര്‍ ജീവനക്കാരന് അല്ലെങ്കില്‍ ഒരു വ്യക്തിക്ക് നേരിട്ടോ അല്ലാതെയോ കൈക്കൂലി വാഗ്ദാനം ചെയ്യുക യോ മറ്റ് ഏതെങ്കിലും തരത്തില്‍ ഉള്ള സമ്മാനം നല്‍കുക യോ ചെയ്യുന്ന വ്യക്തി യുടെ ശിക്ഷ പരമാവധി അഞ്ച് വര്‍ഷം തടവ് എന്ന് വിശദീകരിച്ചു കൊണ്ട് സമൂഹ ത്തില്‍ നിയമ അവബോധം വളര്‍ത്തുവാന്‍ വേണ്ടി യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയകളി ലൂടെ ഹ്രസ്വ ചിത്രം പുറത്തിറക്കി. ഫെഡറല്‍ പീനല്‍ കോഡ്, ആര്‍ട്ടിക്കിള്‍ നമ്പര്‍ 237 അനുശാസിക്കുന്ന വിഷയ ങ്ങളാണ് ഈ ബോധവല്‍ ക്കരണ വീഡിയോവില്‍ ചിത്രീകരിച്ചിരിക്കുന്നത്.
- Twitter & YouTube
- Image credit : wam malayalam
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, social-media, അബുദാബി, ഇന്റര്‍നെറ്റ്, നിയമം, പ്രവാസി, മാധ്യമങ്ങള്‍, യു.എ.ഇ.