ഇസ്‌ലാമിക് സെന്ററിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’

November 8th, 2026

year-of-family-getogether-in-islamic-center-ePathram

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഇൻഡോ-അറബ് കലാ സാംസ്കാരിക മഹോത്സവം അരങ്ങേറും. 2026 നവംബർ 8 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’ എന്ന പേരിൽ അബു ദാബി പോലീസിന്റെ സഹകരണത്തോടെ ഒരുക്കുന്ന പരിപാടി, ഇന്ത്യ-അറബ് സംസ്കാര സമന്വയം ആയിരിക്കും എന്ന് സംഘാടകർ അവകാശപ്പെട്ടു.

യു. എ. ഇ. കുടുംബ വർഷ ആഘോഷത്തിന്റെ ഭാഗമായുള്ള ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’  പ്രോഗ്രാമിൽ പോലീസ് ബാൻഡ്, കൾച്ചറൽ റാലി, അയ്യാല പെർഫോമൻസ്, സൂഫി ഡാൻസ്, മുട്ടിപ്പാട്ട്, കോൽക്കളി, ഒപ്പന, മാർഗം കളി, തിരുവാതിര, ഭാംഗ്ര തുടങ്ങി വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും.

സാംസ്കാരിക വൈവിധ്യം പരിചയപ്പെടുത്തുന്ന കൾച്ചറൽ സ്റ്റാളുകളും പ്രദർശനങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കും.

കുടുംബ മൂല്യങ്ങൾക്കും സാമൂഹിക ഐക്യത്തിനും സാംസ്കാരിക വിനിമയത്തിനും പ്രാധാന്യം നൽകുന്ന ഈ ആഘോഷം ഇന്ത്യൻ പ്രവാസി സമൂഹത്തിനും കലാ ആസ്വാദകർക്കും വേറിട്ട അനുഭമായിരിക്കും എന്നും സംഘാടകർ അറിയിച്ചു. FaceBook

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ

November 6th, 2026

kpf-kadakkal-pravasi-managing-committee-2026-2027-ePathram
ദുബായ് : പ്രവാസി കൂട്ടായ്മ കടക്കൽ പ്രവാസി ഫോറം പതിനാറാമത് വാർഷിക പൊതു യോഗവും കേരള പ്പിറവി ദിനാഘോഷവും ഖിസൈസിലെ ബിൻ ഷബീബ് മാളിൽ വെച്ച് നടന്നു.

ഫോറത്തിന്റെ 25 എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് പുതിയ ഭാരവാഹികളെ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു.

kadakkal-pravasi-forum-general-body-2026-ePathram

സുരേഷ് ഉദയഗിരി (പ്രസിഡണ്ട്), നസീർ റാവുത്തർ (ജനറൽ സെക്രട്ടറി) ഷാഫർ മുക്കുന്നത്ത് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. പ്രവാസി ഫോറം ദുബായ് ചാപ്റ്റർ എക്സിക്യൂട്ടീവ് മെമ്പർ ഷബീർ കെ അഹമ്മദ് ഉണ്ണി നേതൃത്വം നൽകി.

റഹീം കടയ്ക്കൽ, ഷംനാദ് കടയ്ക്കൽ, സിബി ബൈജു, ഷാൻ ചാവരു കുന്ന്, ബുനൈസ് കാസിം എന്നിവർ ഫോറം കലാ-സാംസ്കാരിക, വിദ്യാഭ്യാസ, ജീവ കാരുണ്യ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. യോഗത്തിനു ശേഷം ദിൽബർ ഷാ അവതരിപ്പിച്ച മെന്റലിസ്റ്റ് ഷോയും നടന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു

September 29th, 2026

art-mates-excellence-awards-ePathram

അബുദാബി : സാംസ്കാരിക കൂട്ടായ്മ അക്ഷര ജാലകം നൽകി വരുന്ന പി. എൻ. പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന് സമ്മാനിച്ചു. അബുദാബിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ വൈസ് പ്രസിഡണ്ട് വി. പി. കെ. അബ്ദുല്ല പുരസ്‌കാര ദാനം നിർവ്വഹിച്ചു.

hussain-thattathazhathu-akshara-jalakam-p-n-panikkar-award-presented-to-jaffer-kuttikkodu-ePathram

മികച്ച ഗ്രന്ഥശാല പ്രവർത്തകർക്ക് അക്ഷര ജാലകം നൽകി വരുന്ന പുരസ്കാരമാണ് പി. എൻ. പണിക്കർ അവാർഡ്.

പ്രവാസികളിൽ വായനാശീലം വളർത്തുന്നതിൽ ജാഫർ കുറ്റിക്കോടു വഹിച്ച പങ്ക് പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്. പതിനായിരം രൂപ വില വരുന്ന പുസ്തകങ്ങളും ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് അവാർഡ്.

അക്ഷര ജാലകം ചീഫ് എഡിറ്റർ ഹുസൈൻ തട്ടത്താഴത്ത് ആമുഖ പ്രഭാഷണം നടത്തി. ഡോ. ഹസീന ബീഗം, അസ്മത്ത് ജഹാൻ, സഈദ നടേമ്മൽ, ഷെറീന ഫൈസൽ, അഡ്വ. മുഹമ്മദ് റഫീക്ക്, ഫത്താഹ് മുള്ളൂർക്കര, ഹിദായത്തുള്ള പറപ്പൂർ, സഫറുള്ള പാലപ്പെട്ടി, ജുബൈർ വെള്ളാടത്ത്, ഹക്കീം എടക്കഴിയൂർ, അഷ്റഫ് പൊന്നാനി, ഹാഷിം ആറങ്ങാടി, സലീം പാണക്കാട്, അസ്കർ മണ്ണാർക്കാട്, അബ്ദുസ്സലാം അഹ്മദ് നീർക്കുന്നം, കരീം കള്ളാർ, ബക്കർ അബു, യൂനുസ് തോലിക്കൽ തുടങ്ങിയവർ സംസാരിച്ചു.

ജാഫർ കുറ്റിക്കോട് മറുപടി പ്രസംഗം നടത്തി. ഇരുപത് വർഷക്കാലമായി അബുദാബിയിൽ ജോലി ചെയ്തു വരുന്ന ജാഫർ, പാലക്കാട് ജില്ലയിലെ ഷൊർണൂർ കുറ്റിക്കോട് സ്വദേശിയാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു

September 22nd, 2026

uae-president-issues-national-law-of-reading-ePathram

ഷാർജ : 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേള യോട് അനുബന്ധിച്ച് പുറത്തിറക്കുന്ന ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കാൻ സൃഷ്ടികൾ ക്ഷണിക്കുന്നു. മിനിക്കഥ, മിനിക്കവിത, ഓർമ്മക്കുറിപ്പുകൾ, കുഞ്ഞു അനുഭവങ്ങൾ തുടങ്ങിയ മൗലിക രചനകൾ എന്നിവ bookishsibf @ gmail. com എന്ന ഇ-മെയിലിൽ 2026 ഒക്ടോബർ 10 ന് മുൻപായി അയക്കണം.

വിദ്യാർത്ഥികൾക്കായി ‘ബുക്കിഷ് കുട്ടിക്കോർണർ’ എന്ന പ്രത്യേക പേജും പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറും ചെറു വിവരണവും അയക്കാം. തെരഞ്ഞെടുക്കുന്ന രചനകൾ പ്രസിദ്ധീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 050 414 6105, 052 979 1510, 050 301 65 85, 056 737 1376 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

2026 നവംബർ 4 മുതൽ 15 വരെ ഷാർജ എക്‌സ്‌പോ സെന്ററിൽ വെച്ചാണ് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേള നടക്കുന്നത്. തുടർച്ചയായ 12-ാമത്തെ വർഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച

June 11th, 2026

proud-of-uae-islamic-center-celebration-2026-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ (IIC) സംഘടി പ്പിക്കുന്ന ‘പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ’ എന്ന പ്രത്യേക പരിപാടി 2026 ജൂൺ 13 ശനിയാഴ്ച വൈകു ന്നേരം 7 മണിക്ക് സെന്റർ ഹാളിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

sheikh-nahyan-bin-mubarak-attend-proud-of-uae-celebration-in-indian-islamic-center-ePathram

യു. എ. ഇ. സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യു. എ. ഇ. പ്രസിഡണ്ടിന്റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി, കമ്മ്യൂണിറ്റി ഡെവലപ്‌ മെന്റ് വകുപ്പ് ചെയർമാൻ ഷാമിസ് അലി ഖൽഫാൻ അൽ ദാഹിരി, യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റ ജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് (ECSSR) വൈസ് ചെയർമാൻ പ്രൊഫ. ജമാൽ സനദ് അൽ സുവൈദി, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം. എ. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, പി. ബാവ ഹാജി കൂടാതെ നിരവധി സർക്കാർ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വികസന നേട്ടങ്ങളെ ആദരിക്കുകയും, രാജ്യത്തിന്റെ പുരോഗതിയെ ശക്തി പ്പെടുത്തുന്ന ഐക്യം, സഹിഷ്ണുത, സഹ വാസം, നവീകരണം എന്നീ അടിസ്ഥാന മൂല്യങ്ങളെ ആഘോഷിക്കുകയും ചെയ്യുകയാണ് “പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ” പ്രോഗ്രാമിന്റെ ലക്‌ഷ്യം.

പ്രതിസന്ധി ഘട്ടങ്ങളിൽ സ്വന്തം രാജ്യത്തെ ജനങ്ങൾക്കൊപ്പം വിദേശികളെയും ചേർത്ത് പിടിച്ച, ഓരോ പൗരനും ഇമാറാത്തി തന്നെ എന്ന് ഊന്നി പ്പറഞ്ഞ മഹത്തായ ഈ രാജ്യത്തിന്റെ ഭരണ നേതൃത്വത്തിനുള്ള ഇന്ത്യൻ പ്രവാസ സമൂഹത്തിന്റെ സ്നേഹവും നന്ദിയും കടപ്പാടും അറിയിക്കുക കൂടിയാണ് ഇതിലൂടെ എന്നും ഭാരവാഹികൾ അറിയിച്ചു.

യു. എ. ഇ. യുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘ കാല സൗഹൃദം കൂടുതൽ ശക്തി പ്പെടുത്തുന്ന ഒരു മനോഹരമായ സാംസ്‌കാരിക വേദിയായി മാറും. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സൗഹൃദത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക–സംഗീത നിശയും അരങ്ങേറും.

അബിദ് കണ്ണൂർ, ആദിൽ അത്തു തുടങ്ങിയ കലാകാരന്മാർ ഈ സായാഹ്നത്തിൽ ഗാന വിരുന്നൊരുക്കും.

സെന്റർ ഭാരവാഹികളായ അബ്ദുൽ റൗഫ് അഹ്സനി, വി. പി. കെ. അബ്ദുള്ള, യു. അബ്ദുള്ള ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, അസീസ് കാളിയാടാൻ, അബ്ദുള്ള നദ്‌വി, അബ്ദുൽ ബാസിത് കായക്കണ്ടി, സലിം നാട്ടിക, ഹൈദർ ബിൻ മൊയ്ദു, അഷ്‌റഫ് നജാത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക് സെന്റർ ഓഫീസുമായി ബന്ധപ്പെടുക :  02-642 44 88.

- pma

വായിക്കുക: , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 1211231020»|

« Previous « ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
Next Page » സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക് »



  • ഈദ് അൽ ഇത്തിഹാദ് : പൊതുഅവധി പ്രഖ്യാപിച്ചു
  • സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച
  • സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ
  • വിദ്യാർത്ഥികൾക്കായി ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ കാർഡ്
  • ഇസ്‌ലാമിക് സെന്ററിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’
  • കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ
  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine