ദുബൈ: ജൂണ്‍ 20 മുതല്‍ ജൂലൈ 15 വരെ യാത്രക്കാരുടെ തിരക്കേറുന്ന അവധിക്കാലത്ത് വിമാനങ്ങളില്‍ എയര്‍ ഇന്ത്യ ബാഗേജ് 40 കിലോയില്‍ നിന്ന് 30 ആയി കുറച്ചു കൊണ്ട് പ്രവാസികള്‍ക്ക് മീതെ ഒരു ഇരുട്ടി കൂടി നല്‍കി. വേനലവധിക്കാലം ആഘോഷിക്കാന്‍ ഗള്‍ഫ് നാടുകളിലെത്തിയ കുടുംബങ്ങള്‍ തിരിച്ചുപോകുന്ന സമയത്തെ ബാഗേജ് നിയന്ത്രണം ഒട്ടേറെ യാത്രക്കാര്‍ക്ക് തിരിച്ചടിയാവും. എന്നാല്‍ ബിസിനസ് ക്ളാസ് യാത്രക്കാരുടെ ബാഗേജ് പരിധി ഈ കാലയളവിലും 50 കിലോ തന്നെ ആയിരിക്കും. യാത്രാ നിരക്ക് കുത്തനെ കൂട്ടിയതിനു പിന്നാലെ ബാഗേജ് അലവന്‍സ് കുറച്ചത് പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിടുണ്ട്. എന്നാല്‍ എത്രയൊക്കെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും എല്ലാ കാലത്തും ഇത്തരം നടപടികളുമായി എയര്‍ ഇന്ത്യ ഗള്‍ഫ് മേഖലയിലുള്ള പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നത് പതിവാണ്
- ന്യൂസ് ഡെസ്ക്
ഗൾഫിലെ എല്ലാ വാർത്തകളും ഉള്ള പത്രം. നന്നായി