അബുദാബി : ഊര്‍ജ്ജ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി മാര്‍ച്ച് 31 ന് എര്‍ത്ത് അവര്‍ ( ഭൗമ മണിക്കൂര്‍ ) ആചരിക്കുന്നതിന്റെ സന്ദേശം കൂടുതല്‍ ജനങ്ങളി ലേക്ക് എത്തിക്കുന്നതിനായി സണ്‍ റൈസ് സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ബോധവല്‍കരണ കാമ്പയിന്‍ നടത്തുന്നു.
മാര്‍ച്ച് 31 ശനിയാഴ്ച രാവിലെ 9.30 ന് അബുദാബി സണ്‍ റൈസ് ഇംഗ്ലീഷ് സ്കൂളിലെ 25 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരും ചേര്‍ന്ന് അബുദാബി ഹൃദയ ഭാഗത്തെ മദീനാ സായിദ് ഷോപ്പിംഗ് സെന്ററില്‍ ഒരുക്കുന്ന ‘എര്‍ത്ത് അവര്‍ ‘ ബോധവല്‍കരണ കാമ്പയിനില്‍ വിവിധ ഭാഷകളിലായി ബാനറുകള്‍ , പ്ലക്കാര്‍ഡുകള്‍ കൂടാതെ ‘ ഭൂമിക്കായി ഒരു മണിക്കൂര്‍ ‘ മുദ്രാവാക്യങ്ങളും ഉണ്ടാവും. ഹിന്ദി, അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ ലഘുലേഖകളും വിതരണം ചെയ്യും.
രാത്രി 8.30 മുതല്‍ 9.30 വരെ വൈദ്യുതി ദീപങ്ങള്‍ അണച്ച് എര്‍ത്ത് അവര്‍ പരിപാടി വിജയിപ്പിക്കാന്‍ പൊതു ജനങ്ങളെ ആഹ്വാനം ചെയ്യുന്ന ബോധവല്‍കരണ കാമ്പയിന്‍റെ ആദ്യ സംരംഭം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് മുസ്സഫ സഫീര്‍ മാള്‍ , മസിയാദ് മാള്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചു.
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : കെ. വി. സജ്ജാദ് – 050 320 44 31
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുട്ടികള്‍, പരിസ്ഥിതി, വിദ്യാഭ്യാസം, സാമൂഹ്യ സേവനം