മാർത്തോമ്മാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ്-2024 : ലോഗോ പ്രകാശനം ചെയ്തു

September 9th, 2024

marthoma-church-harvest-fest-2024-logo-ePathram
അബുദാബി : മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവലിൻ്റെ ലോഗോ പ്രകാശനം ചെയ്തു. മുസ്സഫ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ലോഗോ പ്രകാശന കർമ്മം, റാന്നി നിലക്കൽ ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി നിർവ്വഹിച്ചു.

abudhabi-marthoma-church-harvest-festival-2024-logo-release-ePathram

ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ. തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർ ജോസഫ് മാത്യു, സെക്രട്ടറി ബിജോയ് സാം, ട്രസ്റ്റിമാരായ റോണി ജോൺ, റോജി മാത്യു, ജോയിൻറ് കൺവീനർ ബോബി ജേക്കബ്ബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് R, തോമസ് വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

മാർത്തോമ്മാ പള്ളിയങ്കണത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നവംബർ 24 ഞായറാഴ്ച ഹാർവെസ്റ്റ് ഫെസ്റ്റ്-2024 ആഘോഷിക്കും.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.

September 4th, 2024

logo-of-kmcc-abu-dhabi-amnesty-help-desk-ePathram
അബുദാബി : പൊതു മാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്ന പ്രവാസികൾക്ക് നോർക്ക-റൂട്സ് വഴി സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് അബുദാബി കെ. എം. സി. സി. ആവശ്യപ്പെട്ടു. പൊതു മാപ്പിന് അപേക്ഷ നൽകി എക്സിറ്റ് പാസ്സ് ലഭിച്ചു 14 ദിവസത്തിനകം രാജ്യം വിടണം എന്നതാണ് നിയമം. എന്നാൽ ഉയർന്ന നിരക്കിൽ സ്വന്തമായി വിമാന ടിക്കറ്റ് എടുത്തു ഈ കാലയളവിൽ നാട്ടിൽ പോകുക എന്നത് പലർക്കും സാധിക്കില്ല.

നാളിതു വരെ പല സംഘടനകളും ഉദാര മതികളായ സാമൂഹിക പ്രവർത്തകരുമാണ് ഇവർക്കുള്ള നിയമ സഹായവും അതോടൊപ്പം താമസവും ഭക്ഷണവും നൽകി വരുന്നത്. ഇനിയൊരു വിമാന ടിക്കറ്റ് കൂടി എടുത്തു നാടണയുക എന്നത് വളരെ വെല്ലു വിളി നിറഞ്ഞ കാര്യമാണ്. കൂടാതെ സാമ്പത്തിക കേസു കളിലും മറ്റും ഉൾപ്പെട്ട വർക്കു അത്തരം കേസുകൾ തീർപ്പാക്കിയാൽ മാത്രമേ പൊതു മാപ്പ് പ്രയോജന പ്പെടുത്താൻ സാധിക്കുകയുള്ളു.

പ്രവാസി ഉന്നമനം ലക്ഷ്യമിട്ടു രൂപീകരിച്ച നോർക്ക-റൂട്സ് ഈ അവസരത്തിൽ ഉണർന്നു പ്രവർത്തിക്കണം. പ്രവാസി കൾക്ക് വേണ്ടതായ നിയമ സഹായവും അതോടൊപ്പം സൗജന്യ ടിക്കറ്റും ലഭ്യമാക്കണം എന്നും സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ശുക്കൂർ അലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി സി. എച്ച്. യൂസഫ്, ട്രഷറർ പി. കെ. അഹമ്മദ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പൊതു മാപ്പുമായി ബന്ധപ്പെട്ട കെ. എം. സി. സി. ഹെല്പ് ഡസ്ക് സേവനങ്ങൾക്ക് :  050 826 4991, 056 882 9880

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ലുലു എക്സ് ചേഞ്ച് പതിനഞ്ചാം വാർഷികം ആഘോഷിച്ചു

September 3rd, 2024

lulu-exchange-celebrating-15th-anniversary-in-al-wahda-mall-ePathram
അബുദാബി : ധന വിനിമയ രംഗത്തെ പ്രമുഖ സ്ഥാപനം ലുലു എക്സ് ചേഞ്ച് പതിനാറാം വയസ്സിലേക്ക്. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് മുഖ്യ അതിഥിയായി പങ്കെടുത്ത പതിനഞ്ചാം വാർഷിക ആഘോഷം, അബുദാബി അൽ വഹ്ദ മാളിലെ ലുലു എക്സ് ചേഞ്ചിൻ്റെ ആദ്യ കസ്റ്റമർ എൻഗേജ് മെന്റ് സെൻ്ററിൽ വെച്ച് നടന്നു.

വിദേശ പണമിടപാട് രംഗത്ത് യു. എ. ഇ. യില്‍ തരംഗം സൃഷ്ടിച്ച ലുലു എക്സ് ചേഞ്ച്, സേവനത്തിൻ്റെ 15 വര്‍ഷ ങ്ങള്‍ പൂര്‍ത്തിയാക്കി ജൈത്രയാത്ര തുടരുന്നു. ഒന്നര പതിറ്റാണ്ടിൻ്റെ പാരമ്പര്യവും സേവനവും മുന്‍ നിര്‍ത്തി കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങും എന്നും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു.

2017 ല്‍ തുടക്കം കുറിച്ച ലുലു മണി ആപ്പ് വഴി പുതിയ കാലത്തെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആഗ്രഹ ത്തിന് അനുസരിച്ചുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നൽകുവാനും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കഴിഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ക്രിയാത്മകമായി നടപ്പാക്കും.

ഇപ്പോൾ യു. എ. ഇ. യിൽ മാത്രം ലുലു എക്സ് ചേഞ്ചിനു 140 ഓളം ശാഖകളുണ്ട്. ഉപഭോക്താക്കൾക്ക് അവർ ആഗ്രഹി ച്ചതു പോലെയുള്ള മികച്ച സേവനം നൽകാൻ കഴിഞ്ഞതാണ് തങ്ങളുടെ വിജയം എന്ന് തിരിച്ചറിയുന്നു.

15 വർഷം വളർച്ചയുടെ പാതയിലെ സുപ്രധാന നാഴിക ക്കല്ലാണ് എന്നും 2009 സെപ്തംബര്‍ 2 ന് അബു ദാബി അല്‍ വഹ്ദയില്‍ തുടക്കം കുറിച്ച ആദ്യ കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സെൻ്റെറില്‍ വെച്ച് പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കാൻ സാധിച്ചതിലുള്ള സന്തോഷവും ലുലുവിൻ്റെ ഉപഭോക്താക്കളോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

ആദ്യകാലം മുതലുള്ള ഉപഭോക്താക്കളെയും പ്രവർത്തന മികവിൽ മുന്നിട്ടു നിന്ന ലുലു സ്റ്റാഫു കളെയും ആദരിച്ചു. ലുലു ഉന്നത ഉദ്യോഗസ്ഥരും വിവിധ ബ്രാഞ്ച് മേധാവികളും ചടങ്ങുകളിൽ സംബന്ധിച്ചു. Twitter-X, FaceBook & Insta

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നോൽ കാർഡ് മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം

August 18th, 2024

dubai-road-transport-nol-card-ePathram

ദുബായ് : മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫീസു കളിൽ ഇനി നോൽ കാർഡ് റീചാർജ്‌ജിനു മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം ആയി നിജപ്പെടുത്തി. ആഗസ്റ്റ് 17 ശനിയാഴ്ച മുതൽ ഈ വർദ്ധന പ്രാബല്യത്തിൽ വന്നു.

ഓൺ ലൈനിലൂടെയും നോൽ ആപ്ലിക്കേഷൻ വഴിയും റീചാർജ്ജ് ചെയ്യുന്നവർക്ക് ടോപ് അപ്പ് നിരക്ക് വർദ്ധന ബാധകമല്ല.

കുറഞ്ഞ ടോപ് അപ്പ് തുക 5 ദിർഹത്തിൽ നിന്നാണ് 20 ദിർഹമാക്കി ഉയർത്തിയത് ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു. മെട്രോ ട്രാൻസിറ്റ് ശൃംഖലയിൽ റൗണ്ട് ട്രിപ്പ് യാത്രക്കാരുടെ നോൽ കാർഡിൽ കുറഞ്ഞത് 15 ദിർഹം ബാലൻസ് ഉണ്ടാവണം എന്നാണു നിബന്ധന. * R T A , Twitter-X

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വയനാട് : ദുരന്ത ബാധിതർക്ക് അബുദാബി മലയാളികളുടെ കൈത്താങ്ങ്

August 4th, 2024

ksc-logo-epathram
അബുദാബി : വയനാട് മേപ്പാടി ഗ്രാമ പഞ്ചായ ത്തിലെ മുണ്ടക്കൈ, ചൂരല്‍ മല, വെള്ളാര്‍ മല, പുഞ്ചിരി മറ്റം എന്നീ ഗ്രാമങ്ങളിലെ ഉരുള്‍ പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും നാമാവശേഷമായ ഗ്രാമങ്ങളെ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായ മായി ആദ്യഗഡു എന്ന നിലയില്‍ കേരള സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ പത്ത് ലക്ഷം രൂപ സംഭാവന നൽകും.

കേരള സോഷ്യൽ സെൻ്റർ അങ്കണത്തിൽ വിളിച്ചു ചേര്‍ത്ത മലയാളി സംഘടനകളുടെ സംയുക്ത യോഗമാണ് ഈ തീരുമാനം എടുത്തത്. മുപ്പതോളം സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

കേരള സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനവും അതിന്റെ ഏകോപനവും അഭിനന്ദാര്‍ഹമാണ്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ അടക്കമുള്ള രക്ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതായും ജീവന്‍ പൊലിഞ്ഞവരുടെ വേര്‍ പാടില്‍ അനുശോചനം രേഖപ്പെടുത്തി.

കെ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ആര്‍. ശങ്കർ അദ്ധ്യക്ഷത വഹിച്ചു. മീഡിയ സെക്രട്ടറി ധനേഷ് കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും സെക്രട്ടറി പ്രകാശ് പല്ലികാട്ടില്‍ നന്ദിയും പറഞ്ഞു. FB PAGE

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 501231020»|

« Previous « വയനാട് ദുരന്തം : വി. പി. എസ്. ലേക്‌ ഷോര്‍ ഗ്രൂപ്പ് ഒരു കോടി രൂപയുടെ സഹായം നൽകും
Next Page » നിർത്തിയിട്ട കാറിനു പിന്നിൽ വാൻ ഇടിച്ചു : കാ​ൽ​ ന​ട​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴക്ക് ​ »



  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 : ലോഗോ പ്രകാശനം ചെയ്തു
  • സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി
  • വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി
  • ബാഡ്മിൻറൺ ടൂര്‍ണ്ണമെന്‍റ് : അൽഖൂസ് ബ്രദേഴ്സ് ജേതാക്കളായി
  • യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ്
  • മെഹ്ഫിൽ ചെറുകഥാ മത്സരം : ഹുസ്ന റാഫിക്ക് ഒന്നാം സ്ഥാനം
  • പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
  • മാർത്തോമ്മാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ്-2024 : ലോഗോ പ്രകാശനം ചെയ്തു
  • പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.
  • ഇടപ്പാളയം അബുദാബി ചാപ്റ്റർ പുതിയ കമ്മറ്റി നിലവിൽ വന്നു
  • പാസ്സ് പോർട്ട് നഷ്ടപ്പെട്ടവര്‍ ഔട്ട് പാസ്സിന് ഉടൻ അപേക്ഷ നല്‍കണം
  • ലുലു എക്സ് ചേഞ്ച് പതിനഞ്ചാം വാർഷികം ആഘോഷിച്ചു
  • യു. എ. ഇ. പൊതു മാപ്പ് : വകുപ്പുകൾ ഒരുങ്ങി
  • ഇസ്ലാമിക് സെൻ്ററിൽ ‘മുറ്റത്തെ മുല്ല’ ഞായറാഴ്ച അരങ്ങേറും
  • സഹപാഠി സൗഹൃദ കൂട്ടായ്മ പുസ്തകങ്ങൾ നൽകി
  • മലപ്പുറം ഫെസ്റ്റ് സീസൻ-2 : ഒക്ടോബർ 25, 26, 27 തിയ്യതികളിൽ
  • ഖുർആൻ വാർഷിക പ്രഭാഷണം ആഗസ്റ്റ് 30 വെള്ളിയാഴ്ച
  • പ്ര​വാ​സി മ​ല​യാ​ളി വ​നി​ത​ക​ള്‍ക്ക് ലേ​ഖ​ന മ​ത്സ​രം
  • മെഹ്ഫിൽ മ്യൂസിക് ആൽബം ഫെസ്റ്റ് : എൻട്രികൾ ക്ഷണിച്ചു
  • ബി. ഡി. കെ. രക്ത ദാനം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine