
അബുദാബി : ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങൾ യു. എ. ഇ. സഹിഷ്ണുതാ സഹ വര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്യും.
2026 ഫെബ്രുവരി 1 ഞായറാഴ്ച വൈകുന്നേരം 4 മണിക്കു അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ക്യാംപസില്‍ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ചെയര്‍മാന്‍ എം. എ. യൂസഫലി മുഖ്യ അതിഥിയായി സംബന്ധിക്കും.
വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സാമൂഹിക പ്രവർത്തകർ ഉള്‍പ്പടെ സമൂഹത്തിന്റെ നാനാ തുറകളിലും ഉള്ളവർ ആഘോഷ പരിപാടികളിൽ പങ്കെടുക്കും.
വൈവിധ്യമാർന്ന പരിപാടികളുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ആയിരിക്കും എന്നും വൈസ് ചെയര്‍മാന്‍ ശരദ് ഭണ്ഡാരി അറിയിച്ചു.
1975 ല്‍ 59 കുട്ടികളുമായി പ്രവര്‍ത്തനം ആരംഭിച്ച അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, ഇന്ന് പ്രതിവര്‍ഷം 5000 ത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു. അക്കാദമിക് രംഗത്ത് മികവ് പുലര്‍ത്തുന്ന യു. എ. ഇ. യിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളില്‍ ഒന്നാണ് ഈ സ്ഥാപനം. കൂടാതെ പാഠ്യേതര വിഷയങ്ങളിലും മുന്‍ നിരയിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം എന്നും സ്‌കൂൾ അധികൃതർ അറിയിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: school, sheikh-nahyan-bin-mubarak, അബുദാബി, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, യൂസഫലി





























