അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ

August 13th, 2025

floral-decoration-for-onam-special-at-al-wahda-lulu-ePathram
അബുദാബി : ഓണാഘോഷങ്ങളുടെ ഭാഗമായി അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ‘അത്തച്ചമയ ഘോഷ യാത്ര’ 2025 ഓഗസ്റ്റ് 24 ഞായറാഴ്ച മദീന സായിദ് ഷോപ്പിംഗ് സെൻററിൽ അരങ്ങേറും.

താലപ്പൊലി, തിരുവാതിരക്കളി, കഥകളി, പുലിക്കളി, ശിങ്കാരിമേളം, ചെണ്ടമേളം, അമ്മൻ കുടം തുടങ്ങി കേരളീയ സാംസ്കാരിക പ്രതീകങ്ങളായ കലാ രൂപങ്ങൾ അണി നിരത്തിക്കൊണ്ട് മ്മടെ തൃശ്ശൂർ, ഇക്വിറ്റി പ്ലസ് എന്നിവരുമായി സംയുക്തമായാണ് സമാജം അത്ത ച്ചമയ ഘോഷ യാത്ര ഒരുക്കുന്നത്. ഇതോടൊപ്പം വിവിധ കലാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. FB

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്

August 10th, 2025

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജത്തിന്റെ മുപ്പത്തി ഒന്‍പതാമത് സാഹിത്യ പുരസ്കാരം പ്രശസ്ത കവിയും കഥാകൃത്തും ഗ്രന്ഥകാരനും കേരള സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യവുമായ ആലങ്കോട് ലീലാകൃഷ്ണനു സമ്മാനിക്കും. പ്രൊഫസ്സര്‍ വി. മധു സുദനന്‍ നായര്‍ ജൂറി ചെയര്‍ മാനും മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, കേരള കലാമണ്ഡലം ഡീന്‍ ഡോ. പി. വേണു ഗോപാലന്‍ എന്നിവര്‍ അംഗ ങ്ങളുമായ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സമാജം സാഹിത്യ പുരസ്കാരം.

മലയാള കാവ്യ പാരമ്പര്യവും കേരളീയ പൈതൃകവും മാനുഷിക മൂല്യങ്ങളും കാലാനുകൂലം നവീകരിച്ച് നില നിര്‍ത്തുന്നതില്‍ ആലങ്കോട് ലീലാ കൃഷ്ണന്‍ നടത്തുന്ന പ്രയത്‌നങ്ങളെ ആദരിച്ചു കൊണ്ടാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത് എന്ന് വിധി കര്‍ത്താക്കാള്‍ പറഞ്ഞു. സെപ്റ്റംബറില്‍ അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം 1982 മുതല്‍ നല്‍കി വരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, സുകുമാര്‍ അഴിക്കോട്, കടമ്മനിട്ട, എം. ടി. വാസുദേവന്‍ നായര്‍, ഒ. എന്‍. വി., ടി. പത്മ നാഭന്‍, പ്രൊഫസര്‍ എം. എൻ. കാരശ്ശേരി, റഫീക്ക് അഹമ്മദ്, എസ്. വി. വേണു ഗോപന്‍ നായര്‍ തുടങ്ങി പ്രശസ്തരായ എഴുത്തുകാര്‍ സമാജം സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം

May 23rd, 2025

malayalee-samajam-youth-fest-2025-anjali-bethore-kala-thilakam-ePathram
അബുദാബി : മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന അബുദാബി മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ ഓപ്പൺ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു. മോഹിനിയാട്ടം, ലളിത ഗാനം, സിനിമ ഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും നാടൻ പാട്ടിൽ രണ്ടാം സ്ഥാനവും നേടി അഞ്ജലി ബേത്തൂർ കലാപ്രതിഭയായി.

വിവിധ വിഭാഗം മത്സരങ്ങളിലെ ഗ്രൂപ്പ് ജേതാക്കൾ മയൂഖ മനോജ് (6 മുതൽ 9 വയസ്സ്), പ്രാർത്ഥന നായർ (9 – 12) ധനിഷ്ക വിജേഷ് (12-15), അഞ്ജലി ബേത്തൂർ (15 -18) എന്നിവരാണ്.

anjali-beythore-abu-dhabi-malayalee-samajam-kala-thilakam-2025-ePathram

അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെൻ്റർ എന്നിവിട ങ്ങ ളിലെ രാഗം, താളം, പല്ലവി എന്നീ വേദി കളിലായി നടന്ന മൽസര ത്തിൽ മുന്നോറോളം കുട്ടികൾ വിവിധ ഇനങ്ങളിലായി മാറ്റുരച്ചു.

നർത്തകിമാരായ ഷൈജ മനീഷ്, വീണ പ്രകാശ്, സംഗീത സംവിധാ യകൻ മെജോ ജോസഫ്, ഗായിക മുക്കം സാജിത എന്നിവർ വിധി കർത്താക്കൾ ആയിരുന്നു

സമാപന സമ്മേളനത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ഇസ്‌ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, സമാജം വൈസ് പ്രസിഡണ്ട് ടി. എം. നിസാർ, ആർട്സ് സെക്രട്ടറിമാരായ ജാസിർ, സാജൻ ശ്രീനി വാസൻ, വനിത വിഭാഗം കൺവീനർ ലാലി സാംസൺ, ബി. യേശു ശീലൻ, മില്ലേനിയം ആശുപത്രി പ്രതിനിധി ഡോ. ഡാസ്സിൻ ജോസഫ്, ഡോ. അർഷ ആർ. നായർ, ടീന രാധാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

സമാജം പ്രസിഡണ്ട് സലിം ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ

May 16th, 2025

malayalee-samajam-youth-fest-2025-ePathram
അബുദാബി : യു. എ. ഇ. തലത്തിൽ അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ നടക്കും എന്ന് സമാജം ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മലയാളി സമാജത്തിൽ വെച്ച് യുവജനോൽസവത്തിൻ്റെ ഉദ്ഘാടനം നടക്കും.

മുന്നൂറിൽപ്പരം കലാ പ്രതിഭകൾ മാറ്റുരക്കുന്ന മത്സരങ്ങള്‍ ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ മുസ്സഫയിലെ മലയാളി സമാജത്തിലും അവസാന ദിവസമായ മെയ് 18 ഞായറാഴ്ച നടക്കുന്ന മത്സരങ്ങള്‍ അബുദാബി കേരള സോഷ്യല്‍ സെന്ററിലും ആയിരിക്കും.

നാട്ടിൽ നിന്നും എത്തുന്ന പ്രമുഖ കലാകാരന്മാരും യു. എ. ഇ. യിലെ അറിയപ്പെടുന്ന നൃത്ത അദ്ധ്യാപകരും വിധി കർത്താക്കൾ ആയിരിക്കും. സമാജം പ്രസിഡണ്ട് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി ടി. വി. സുരേഷ് കുമാര്‍, മറ്റു ഭാരവാഹികളായ യാസിര്‍ അറാഫത്ത്, ഷാജഹാന്‍ ഹൈദരലി, ജാസിര്‍, എം. എം. അന്‍സാര്‍ തുടങ്ങിയവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു

February 25th, 2025

social-worker-pallikkal-babu-abdul-kalam-samajam-ex-vice-prsident-passes-away-ePathram
അബുദാബി : മലയാളി സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു (അബ്ദുൽ കലാം 78) അന്തരിച്ചു. തിരുവനന്തപുരം പള്ളിക്കൽ കുന്നിൽ സ്വദേശിയാണ്. മുപ്പത്തി അഞ്ച് വർഷത്തോളം അബു ദാബിയിൽ ഇത്തിസലാത്ത്‌ ടെലികോം കമ്പനിയിൽ ജോലി ചെയ്തിരുന്നു.

പ്രവാസ ജീവിതത്തിൽ അബുദാബിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യവും അബു ദാബി മലയാളി സമാജം വൈസ് പ്രസിഡണ്ട് പദവി യിലും പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം നിലമേൽ മുരുക്കമൺ പള്ളി ഖബർ സ്ഥാനിൽ.

ഭാര്യ നാദിറ ബീവി. മക്കൾ : ഡോക്ടർ നവീൻ അബ്‌ദുൾ ശ്യാം, ഷൈൻ അബ്‌ദുൾ കലാം, ഷഹാന കലാം. മരുമക്കൾ : ഡോക്ടർ നൂറാ ഹമീദ്. നിഷാദ് നൗഷർ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 721231020»|

« Previous « ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
Next Page » ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ »



  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine