ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും

October 27th, 2026

happy-diwali-festival-of-lights-deepavali-in-dubai-global-village-ePathram
ദുബായ് : വിനോദ സഞ്ചാരികളുടെ ആഗോള സംഗമ ഭൂമികയായ ദുബായ് ഗ്ലോബൽ വില്ലേജിൽ നവംബർ ആറു മുതൽ ദീപാവലി ആഘോഷ പരിപാടികൾ നടക്കും. ഇന്ത്യൻ പവിലിയന്റെ സഹകരണത്തോടെ അഞ്ചു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ‘ദീപാ വലി മേള’ വേറിട്ട ഒരു പരിപാടി ആയിരിക്കും.

വൈവിധ്യമാർന്ന കലാ പരിപാടികളോടെ നവംബർ 6 വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നീണ്ടു നിൽക്കുന്ന ദീപാവലി ആഘോഷങ്ങളിൽ പരമ്പരാഗത ഇന്ത്യൻ കലാ-സാംസ്‌കാരിക പരിപാടികൾ, ഡ്രോൺ ഷോ, കുട്ടികൾക്കായി വിനോദ പരിപാടികൾ, വിവിധ തരം ഇന്ത്യൻ ഭക്ഷണ-പാനീയങ്ങളും മധുര പലഹാരങ്ങളും ലഭ്യമാവുന്ന ഭക്ഷണ സ്റ്റാളുകൾ എന്നിവ ഉണ്ടാവും.

ആദ്യ ദിനമായ നവംബർ ആറിന് രാത്രി എട്ടു മണി മുതൽ ഒൻപത് മണി വരെ പ്രധാന വേദിയിൽ സന്ദർശകർക്ക് കലാകാരന്മാർക്കു കൂടെ പാടാനും സംവദിക്കാനുമുള്ള അവസരം ലഭിക്കും.

നവംബർ 7 ശനിയാഴ്ചയിലെ ‘ദീപാവലി മേള’ യിൽ സന്ദർശകർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി വിനോദ പരിപാടികൾ, ഗെയിമുകൾ എന്നിവയുണ്ടാകും.

നവംബർ 8 ഞായറാഴ്ച രാത്രി 8 മണിക്ക് ഡ്രോൺ പ്രദർശനം നടക്കും. അറുനൂറോളം ഡ്രോണുകൾ അണി നിരക്കുന്ന ‘ദീപങ്ങളുടെ ഉത്സവം’ എന്ന പ്രമേയ ത്തിൽ സ്റ്റണ്ട് അരീന-സിറിയ പവലിയനും മുകളിലായി അരങ്ങേറുന്ന ഡ്രോൺ ഷോ, വേറിട്ട ഒരു പരിപാടി ആയിരിക്കും. ദക്ഷിണേഷ്യൻ പാരമ്പര്യവുമായി ബന്ധപ്പെട്ട ‘ബൈത്തക്’ ആദ്യമായി ഗ്ലോബൽ വില്ലേജിൽ അവതരിപ്പിക്കും.

സന്ദർശകർക്ക് ചിത്രങ്ങൾ എടുക്കാൻ ‘ഹാപ്പി ദീപാവലി’ സെൽഫി കോർണർ, കുട്ടികൾക്ക് ദീപങ്ങൾ അലങ്കരിക്കാനും രംഗോലി വരക്കുവാനും ഫേസ് പെയിന്റിങ്ങിനും സൗകര്യം ഒരുക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു

October 21st, 2026

logo-al-madina-hyper-market-group-ePathram

അബുദാബി : പ്രമുഖ റീട്ടെയിൽ ശൃംഖല അല്‍ മദീന ഹൈപ്പര്‍ മാർക്കറ്റ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ജനപ്രിയ വാര്‍ഷിക പ്രമോഷൻ പദ്ധതി ‘വിന്‍റര്‍ ഡ്രൈവ് സീസണ്‍- 15 ന് പുതുമയാർന്ന തുടക്കം.

അബുദാബി നോവോട്ടല്‍-ഗേറ്റ് ഹോട്ടലില്‍ നടന്ന വാർത്താ സമ്മേളനത്തിൽ എ-ഐ റോബോട്ടിന്റെ സഹായത്തോടെ വേറിട്ട രീതിയിൽ ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 ലോഗോ ലോഞ്ചിംഗ് നടന്നു. കമ്പനി ഡയറക്ടർമാരും മുതിർന്ന മാനേജ്‌മെന്റ് പ്രതി നിധികളും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

al-madina-winter-drive-season-15-logo-release-ePathram

അൽ മദീന അബുദാബി ഡയറക്ടർമാരായ ഷഹബാസ് സലാം, ഫൈസ് മുഹമ്മദ് പൊയിൽ, മുഹമ്മദ് പി. കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസിസ്റ്റന്റ് ജനറൽ മാനേജർ ഷഫീഖ് ഹമീദ്, ഓപ്പറേഷൻസ് മാനേജർ ലക്കി രാമചന്ദ്രൻ, പർച്ചേസ് മാനേജർ ഷഫീർ കൊളക്കാട്ടിൽ എന്നിവരും സംബന്ധിച്ചു.

അല്‍ മദീനയിൽ നിന്നും 50 ദിര്‍ഹത്തിന്റെ പര്‍ച്ചേസിലൂടെ ‘വിന്‍റര്‍ ഡ്രൈവ്’ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ 15 ദിവസത്തിലും നടക്കുന്ന നറുക്കെടുപ്പിലൂടെ ഡോംഗ്‌ ഫെംഗ് മേജ് കാറുകൾ സമ്മാനം നൽകും.

2026 ഒക്ടോബര്‍ 22 മുതല്‍ 2027 ജനുവരി 24 വരെ നീണ്ടു നിൽക്കുന്ന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 അബുദാബി യിലെ അല്‍ മദീന യുടെ 19 ബ്രാഞ്ചുകളിലും നടക്കും.

ഡോംഗ്‌ ഫെംഗ് മേജ് കാറുകൾ കൂടാതെ വിവിധ ബ്രാഞ്ചുകളിലൂടെ ഓരോ 15 ദിവസത്തിലും ഐ-ഫോണ്‍, ടെലിവിഷൻ സെറ്റുകൾ, ഫ്രിജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ വില പിടിപ്പുള്ള സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.

artificial-intelligence-robot-al-madi-launch-logo-of-al-madina-winter-drive-season-15-ePathram

1971-ൽ സ്ഥാപിതമായ അൽ മദീന ഹൈപ്പർ മാർക്കറ്റ് 15 വർഷം മുമ്പ് അൽ റഹയിൽ ആദ്യ സ്റ്റോർ ആരംഭിച്ചു കൊണ്ടാണ് അബുദാബി വിപണിയിൽ പ്രവേശിച്ചത്. വിപുലീകരണ പദ്ധതികളുടെ ഭാഗമായി, അടുത്ത മൂന്ന് മാസത്തിനുള്ളിൽ അബുദാബി ഷവാമേഖിൽ 75,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിംഗ് മാൾ ആരംഭിക്കും.

2027-ന്റെ ആദ്യ പാദത്തിൽ  MBZ  സിറ്റിയിലും ഷാബൂത്തിലുമായി രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള 19 ശാഖകൾ 2028 അവസാനത്തോടെ 36 എണ്ണം ആയി ഉയർത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം എന്നും വാർത്താ സമ്മേളനത്തിൽ അല്‍ മദീന മാനേജ്‌മെന്റ് അറിയിച്ചു. FB

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്

October 20th, 2026

dubai-global-village-ePathram

ദുബായ് : ഗ്ലോബൽ വില്ലേജിന്റെ 31-ാമത് പതിപ്പിന് തുടക്കമായി. ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ ഈ വർഷത്തെ ആഘോഷങ്ങൾ 2027 മേയ് വരെ നീണ്ടു നിൽക്കും.

വിനോദ പരിപാടികൾ, വേറിട്ട രുചികളുമായി 250-ലേറെ റസ്റ്ററന്റുകൾ, ലോകോത്തര നിലവാരമുള്ള ഷോപ്പിംഗ്, സാഹസിക റൈഡുകൾ, എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിങ്കൾ മുതൽ ബുധൻ വരെ വൈകുന്നേരം 4 മണി മുതൽ അർദ്ധ രാത്രി 12 മണി വരെയും പൊതു അവധി ദിനങ്ങളിലും വ്യാഴം മുതൽ ഞായർ വരെ ഒരു മണി വരെയും ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും.

പ്രവൃത്തി ദിനങ്ങളിൽ 25 ദിർഹവും വാരാന്ത്യങ്ങളിൽ 30 ദിർഹവുമാണ് പ്രവേശന ഫീസ്. മുതിർന്ന പൗരന്മാർക്കും മൂന്നു വയസ്സിനു താഴെയുള്ള കുട്ടി കൾക്കും ഭിന്ന ശേഷിക്കാർക്കും സൗജന്യ പ്രവേശനം അനുവദിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി

October 20th, 2026

miracle-garden-dubai-free-entry-for-families-of-uae-residents-ePathram

ദുബായ് : പുഷ്പോദ്യാനമായ ദുബായ് മിറക്കിൾ ഗാർഡൻ 15-ാമത് പതിപ്പ് പ്രവർത്തനം ആരംഭിച്ചു. 2027 മേയ് 31 വരെ നീളുന്ന ഈ പതിനഞ്ചാം പതിപ്പ് പുഷ്പോദ്യാനത്തിൽ 72,000 ചതുരശ്ര മീറ്റർ വിസ്തൃതി യിൽ 20 കോടിയോളം വൈവിധ്യമാർന്ന പൂക്കൾ സജ്ജീകരിച്ചിട്ടുണ്ട്.

മിറാക്കിൾ ഗാർഡനിൽ സാധാരണ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയും, വാരാന്ത്യങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 11‌ മണി വരെയുമാണ് പ്രവേശനം. യു. എ. ഇ. എമിറേറ്റ്‌സ് ഐ. ഡി. ഉള്ളവർക്ക് പ്രവേശന ഫീസ് മുതിർന്നവർക്ക് 70 ദിർഹം, കുട്ടികൾക്ക് 50 ദിർഹം, 3 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.

വിനോദ സഞ്ചാരികൾക്കുള്ള ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 100 ദിർഹവും 12 വയസ് വരെയുള്ള കുട്ടികൾക്ക് 80 ദിർഹവും ഈടാക്കും. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. ദുബായ് അൽ ബർഷ സൗത്ത് 3-ലാണ് ഈ പുഷ്പോദ്യാനം ഒരുക്കിയിട്ടുള്ളത്.

ദേശീയ ആഘോഷങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പ്രതിവാര പ്രോഗ്രാമുകൾ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നതിനാൽ ഇവിടെ എത്തുന്ന സന്ദർശകർക്ക് ഈ ആഘോഷങ്ങളിൽ ഭാഗമാവാൻ കഴിയും.

ഐക്യ രാഷ്ട്ര സഭാ ദിനം, യു. എ. ഇ. പതാക ദിനം, സ്മരണാ ദിനം, ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ, ദീപാവലി എന്നിവയോട് അനുബന്ധിച്ചുള്ള പ്രത്യേക കലാ-സാംസ്‌കാരിക പരിപാടികളും ലൈവ് സംഗീത ഷോകളും അരങ്ങേറും. കൂടാതെ, ദുബായ് ഫിറ്റ്‌നസ് ചലഞ്ച് കായിക പരിപാടികൾ എന്നിവയും മിറക്കിൾ ഗാർഡനിൽ അരങ്ങേറും.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു

September 28th, 2026

national-ayurveda-day-2026-celebrate-in-abudhabi-indian-embassy-ePathram
അബുദാബി : ദേശീയ ആയുർവ്വേദ ദിനാചരണത്തോട് അനുബന്ധിച്ച് അബുദാബി ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെ ‘ആയുർവ്വേദ ദിനം 2026’ എന്ന പേരിൽ എമിറേറ്റ്സ് ആയുർവ്വേദ ഗ്രാജ്വേറ്റ്സ് അസോസിയേഷൻ (EAGA) ബോധ വൽക്കരണ പരി പാടികൾ സംഘടിപ്പിച്ചു.

‘മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങൾക്കായി സംയോജിത ആരോഗ്യ പരിപാലന മാതൃക’ (Integrative Healthcare Model) എന്ന വിഷയത്തിൽ ചർച്ച നടത്തി. യു.എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, പത്നി ഡോ. അൽപന മിത്തൽ, യു.എ.ഇ. ഇന്റഗ്രേറ്റീവ് മെഡിസിൻ കൗൺസിൽ അംഗം ഡോ. മറിയം അൽ അലി തുടങ്ങിയവർ സംബന്ധിച്ചു.

ഇന്ത്യയിലെ ആയുഷ് (AYUSH) മേഖലയിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും സംയോജിത ആരോഗ്യ പരിപാലന രീതിയുടെ ആവശ്യകതയെ ക്കുറിച്ചും ഇന്ത്യൻ അംബാസഡർ വിശദീകരിച്ചു.

‘ആരോഗ്യകരമായ നാളേയ്ക്കായി ആയുർവ്വേദ’ എന്ന വിഷയത്തിലുള്ള ബോധ വൽക്കരണ വീഡിയോയും പ്രമുഖ വ്യക്തികളുടെ അനുഭവക്കുറിപ്പുകളും ഉൾപ്പെടുത്തി ക്കൊണ്ടാണ് പരിപാടി അരങ്ങേറിയത്. ഡോ. ഐശ്വര്യ ഗോപാലകൃഷ്ണൻ ചർച്ചക്ക് നേതൃത്വം നൽകി. അബുദാബിയിലെ ആരോഗ്യ പ്രവർത്തകരും മേഖല യിലെ സംരംഭകരും ഉൾപ്പെടെ നൂറോളം ചർച്ചയിൽ പങ്കെടുത്തു.

ആയുഷ് മന്ത്രാലയ ത്തിന്റെ ആഹ്വാന പ്രകാരം 2016 മുതല്‍ ആയുർവ്വേദത്തിന്റെ പ്രചരണാര്‍ത്ഥം ദേശീയ ആയുർവ്വേദ ദിനം ആചരിച്ചു വരുന്നു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 2191231020»|

« Previous « ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
Next Page » അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു »



  • കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ
  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine