
അബുദാബി : മാർത്തോമ്മാ യുവ ജന സഖ്യം ഭാരത ത്തിനു പുറത്തുള്ള മികച്ച ശാഖയായി അബുദാബി മാർത്തോമ്മാ യുവജന സഖ്യം തുടർച്ചയായി പതിനാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
2024-’25 വർഷത്തെ പ്രവർത്തനങ്ങൾക്ക് നല്‍കുന്ന അംഗീകാരമാണ് ഇത്.

മികച്ച ശാഖ പുരസ്കാരം അബുദാബി മാർത്തോമാ ഇടവക യുടെ 54-മത് ഇടവക ദിനാഘോഷത്തിൽ വെച്ച് റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രാഗൻ മെത്രാപ്പോലീത്ത അബുദാബി യുവജന സഖ്യം ഭാരവാഹികൾക്ക് സമ്മാനിച്ചു.
മികച്ച ശാഖാ കിരീടം കൂടാതെ മാർത്തോമ്മാ സഭയുടെ പഠന പുസ്തക പരീക്ഷയിൽ രണ്ടാം റാങ്ക് യുവ ജന സഖ്യം അംഗം അലീന ജിനു നേടിയിരുന്നു. ഇതേ പരീക്ഷയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചതിനും ഏറ്റവും കൂടുതൽ ആളുകൾ വിജയച്ചതിനുമുള്ള ട്രോഫിയും അബുദാബി മാർത്തോമാ യുവജനസഖ്യം കരസ്ഥമാക്കി.
പ്രസിഡണ്ട് റവ. ജിജോ സി. ഡാനിയേൽ, വൈസ് പ്രസിഡണ്ടുമാരായ റവ. ബിജോ എബ്രഹാം തോമസ്, റെജി ബേബി, സെക്രട്ടറി ദിപിൻ വി. പണിക്കർ, ജോയിന്റ് സെക്രട്ടറി റിയ എൽസ വർഗീസ്, ട്രസ്റ്റി ടിൻജോ തങ്കച്ചൻ, സാംസൺ മത്തായി എന്നിവരുടെ നേതൃത്വത്തിൽ 22 അംഗ കമ്മിറ്റി യാണ് 2024 -’25 വർഷത്തെ പ്രവർത്തനങ്ങൾക്കും വിവിധ പരിപാടികൾക്കും നേതൃത്വം നൽകിയത്.

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 































 
  
 
 
  
  
  
  
 