അബുദാബി : മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തുത്സവം മുസ്സഫ മാർത്തോമാ ദേവാലയത്തിൽ വൻ ജന പങ്കാളിത്തത്തോടു കൂടി നടത്തപ്പെട്ടു. രാവിലെ എട്ടു മണിക്ക് വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച കൊയ്ത്തുത്സവ ത്തിൽ, വിശ്വാസികൾ ആദ്യ ഫല വിഭവങ്ങൾ സമർപ്പിച്ച് പ്രാർത്ഥന നടത്തി.
വൈകുന്നേരം 3.30 നു വിളംബര ഘോഷ യാത്രയോടു കൂടി കൊയ്ത്തുത്സ ആഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചു.
‘ജീവന്‍റെ പുതുക്കവും രക്ഷയുടെ സന്തോഷവും’ എന്ന ഇടവകയുടെ ഈ വർഷത്തെ ചിന്താ വിഷയത്തെയും യു. എ. ഇ. യുടെ ദേശീയ ദിന ആഘോഷ നിശ്ചല ദൃശ്യങ്ങളും, കുട്ടികൾ അവതരിപ്പിച്ച ദൃശ്യ ആവിഷ്കാരങ്ങളും ഘോഷ യാത്രക്കു മിഴിവേകി. തുടർന്ന് നടന്ന പൊതു സമ്മേളനം, യു. എ. ഇ. യുടെയും ഭാരതത്തിന്‍റെ യും പതാക ഉയർത്ത ലോടും ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനത്തോടും കൂടി ആരംഭിച്ചു.
ഇടവക വികാരി റവ. ജിജു ജോസഫിൻ്റെ അദ്ധ്യക്ഷത യിൽ LLH ഹോസ്പിറ്റൽ സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടര്‍. ജോസ് ജോൺ ഉദ്ഘാടനം ചെയ്തു. സഹ വികാരി അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ തോമസ് എൻ. എബ്രഹാം എന്നിവർ പ്രസംഗിച്ചു.
കാർഷിക ഗ്രാമ പശ്ചാത്തല ത്തിൽ ഉത്സവ നഗരിയിൽ കേരള ത്തനിമ യുള്ള ഭക്ഷണ വിഭവങ്ങളുമായി 40 ഓളം സ്റ്റോളുകൾ രുചി കലവറ ഒരുക്കി.
യുവജന സഖ്യത്തിന്‍റെ തനി നാടൻ തട്ടുകട, അലങ്കാര ച്ചെടികൾ, നിത്യോപയോഗ സാധനങ്ങൾ, വിനോദ മത്സരങ്ങൾ എന്നിവയുടെ സ്റ്റോളുകളും വിവിധ മല്‍സരങ്ങളില്‍ പങ്കാളികള്‍ ആയവര്‍ക്കുള്ള സമ്മാനങ്ങളും ഇടവക യിലെ വിവിധ സംഘടന കളുടെ നേതൃത്വത്തിൽ ഒരുക്കിയ സംഗീത-നൃത്ത പരിപാടികൾ, ലഘു ചിത്രീകരണം തുടങ്ങിയ കലാ പരിപാടി കളും കൊയ്ത്തുത്സ നഗരിയെ വർണ്ണാഭമാക്കി.
വികാരി റവ. ജിജു ജോസഫ്, സഹ വികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ തോമസ് എൻ. എബ്രഹാം, ട്രസ്റ്റി പ്രവീൺ കുര്യൻ, ഇടവക സെക്രട്ടറി അജിത് എ. ചെറിയാൻ, ജോയിന്‍റ് കൺവീനർ ഡെന്നി ജോർജ്, ബിജു വർഗീസ്, മനോജ് സക്കറിയ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ, കൈ സ്ഥാന സമിതി അംഗങ്ങൾ തുടങ്ങിയവർ കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകി.