ദുബായ് : അധികൃതരുടെ നിർദ്ദേശങ്ങളും ട്രാഫിക് നിയമങ്ങളും പാലിക്കുന്നതിൽ മികവ് പുലർത്തിയ ദുബായിലെ 2172 ടാക്സി ഡ്രൈവർമാരെ ദുബായ് റോഡ്‌സ് & ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി (ആര്‍. ടി. എ.) ആദരിച്ചു. എല്ലാ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും അതോടൊപ്പം വ്യക്തിഗത, വാഹന ശുചിത്വത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും നഷ്ടപ്പെട്ട വസ്തുക്കള്‍ അവയുടെ ഉടമകള്‍ക്ക് തിരികെ നല്‍കുകയും ചെയ്ത 2,172 ഡ്രൈവര്‍മാരെയാണ് ‘റോഡ് അംബാസഡര്‍മാര്‍’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി പൊതു ചടങ്ങില്‍ വെച്ച് ആര്‍. ടി. എ. ആദരിച്ചത്.
കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തന കാലയളവിലെ വിലയിരുത്തലിലാണ് ഇവരെ തെരഞ്ഞെടുത്തത്. ആരോഗ്യകരമായ മത്സര മനോഭാവം ഡ്രൈവര്‍ മാര്‍ക്ക് ഇടയില്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം ചടങ്ങുകൾ ഉപയോഗപ്പെടും എന്നും ഇതിലൂടെ ഉപഭോക്തൃ സംതൃപ്തി കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും എന്നും RTA അധികൃതർ അറിയിച്ചു.
* rta
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dubai-road-transport, social-media, taxi, ഗതാഗതം, ദുബായ്, ബഹുമതി, സാമൂഹ്യ സേവനം