അബുദാബി : തലസ്ഥാനത്തെ ടാക്സികളിൽ സുരക്ഷാ നിയമങ്ങളും ശുചിത്വവും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുവാനായി അധികൃതർ പരിശോധനകൾ നടത്തുന്നു. കൂടുതൽ സുരക്ഷിതത്വവും ഉപഭോക്തൃ സൗഹൃദവുമായ യാത്രാ സാഹചര്യങ്ങൾ ഒരുക്കി ടാക്സി സേവനത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനും കൂടിയാണ് അധികൃതർ പരിശോധനകൾക്ക് തുടക്കം കുറിച്ചത്
ഡ്രൈവർമാരുടെ പെരുമാറ്റം, സ്വഭാവ രീതികൾ, ശുചിത്വം, വാഹനത്തിൻറെ അവസ്ഥ, ലൈസൻസിംഗ് മാനദണ്ഡങ്ങൾ എന്നിവയും പരിശോധനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എമിറേറ്റിലെ പൊതു ഗതാഗതത്തിൽ അന്താരാഷ്‌ട്ര രീതികൾ സമന്വയിപ്പിക്കുക, ഈ മേഖലയിൽ പൊതുജന വിശ്വാസം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൂടി മുൻ നിറുത്തിയാണ് ഈ നടപടികൾ എന്ന് അധികൃതർ അറിയിച്ചു. AD TAXI : AD Mobility