
ദുബായ് : ജനവാസ മേഖലകളിലും പൊതു നിരത്തു കളിലും കൗമാര പ്രായക്കാർ ബൈക്ക് സ്റ്റണ്ട് നടത്തുന്നതിന് എതിരെ ജാഗ്രത നിർദ്ദേശവും നിയമ നടപടികളെ കുറിച്ചുള്ള മുന്നറിയിപ്പും നൽകി ദുബായ് പോലീസ്.
ഇത്തരം അപകടകരമായ ബൈക്ക് റൈഡിങ്, ഇത് ഓടിക്കുന്നവരുടെയും കാൽനട യാത്രക്കാരുടെയും മറ്റു വാഹന യാത്രക്കാരെയും അപകടത്തിലാക്കും. മാതാ പിതാക്കളും രക്ഷിതാക്കളും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. കഠിനമായ ശബ്ദ കോലാഹലവും നിയന്ത്രണം ഇല്ലാത്ത ബൈക്ക് സ്റ്റണ്ടും പ്രദേശ വാസികളുടെ സമാധാന ജീവിത ത്തെയും സുരക്ഷയെയും ബാധിക്കും. നിയമ ലംഘനങ്ങൾക്ക് ട്രാഫിക് പിഴ അടക്കമുള്ള ശിക്ഷയും വാഹനം കണ്ടു കെട്ടുകയും ചെയ്യും. Instagram
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: traffic-fine, കുട്ടികള്‍, ഗതാഗതം, ദുബായ്, നിയമം, പോലീസ്, യു.എ.ഇ.





























