അബുദാബി : തിരക്കേറിയ റോഡുകളിലെ ഇലക്‌ട്രിക് സ്‌കൂട്ടർ ഉപയോഗം അപകടങ്ങൾ വിളിച്ചു വരുത്തും എന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇതിനെതിരെ ബോധവൽക്കരണവുമായി അധികൃതർ രംഗത്തു വന്നു.
തിരക്കുള്ള റോഡുകളിലൂടെ അപകടകരമായ രീതി യിൽ ഇ-സ്കൂട്ടറുകളിൽ സഞ്ചരിക്കുന്ന യുവാക്കളുടെ വീഡിയോ അബുദാബി പോലീസിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.
അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ സ്‌കൂട്ടറുകൾ പാഞ്ഞു പോകുന്നതും ഒരു വണ്ടിയിൽ ഇടിക്കുന്നതിൽ നിന്നും കഷ്ടിച്ച് രക്ഷ പ്പെടുന്നതും വീഡിയോവിൽ കാണാം.
നിയമങ്ങൾ കർശ്ശനമായി പാലിക്കണം എന്നും ഇ-സ്കൂട്ടറുകൾക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പാതകളിലൂടെ മാത്രം ഓടിക്കണം എന്നും പോലീസ് ഓർമ്മിപ്പിച്ചു.