അബുദാബി : സാമൂഹിക മാധ്യമ നിയമങ്ങളും ഉള്ളടക്ക നിലവാര മാനദണ്ഡവും ലംഘിച്ച സോഷ്യൽ മീഡിയാ ഗ്രൂപ്പിന് എതിരെ കർശ്ശന നടപടികളുമായി യു. എ. ഇ. അധികൃതർ.
സാമൂഹിക മാധ്യമങ്ങളിൽ മാന്യമായ പെരുമാറ്റം ഉറപ്പാക്കുക, മോശം ഉള്ളടക്കങ്ങളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുൻ നിറുത്തിയാണ് നടപടി.
രാജ്യത്തെ നിയമം അനുസരിച്ച് സോഷ്യൽ മീഡിയാ പോസ്റ്റുകൾക്ക് താഴെ മോശമായ കമന്റുകൾ ഇടുന്നത് കുറ്റകരമാണ്. മോശമായ ഭാഷയിൽ ഓഡിയോ, വീഡിയോ, ലൈവ് സ്ട്രീമുകൾ എന്നിവയിലൂടെ മറ്റുള്ളവരെ ആക്ഷേപിക്കുകയും അപകീർത്തി പ്പെടുത്തുകയും ചെയ്യരുത്.
രാജ്യത്തിന്റെ സഹിഷ്ണുത, സഹവർത്തിത്വം എന്നീ നയങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴയും തടവു ശിക്ഷയും ലഭിക്കും.
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ മാധ്യമ മൂല്യങ്ങളും ധാർമ്മികതയും പാലിക്കണം. നിയമ ലംഘനങ്ങൾ കണ്ടെത്താൻ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നു എന്നും അധികൃതർ വ്യക്തമാക്കി.
നവ മാധ്യമങ്ങൾ അടക്കമുള്ള സാമൂഹിക മാധ്യമ ങ്ങളിലൂടെ മറ്റുള്ളവരെ ബഹുമാനിക്കുകയും സഹോദര- സൗഹൃദ ബന്ധങ്ങൾ പുലർത്തി പരസ്പര വിശ്വാസത്തോടെ രാജ്യത്തിന്റെ യശസ്സ് ഉയർത്തി പ്പിടിക്കണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്‍നെറ്റ്, നിയമം, പ്രവാസി