ദുബായ് : സർക്കാർ ഉദ്യോഗസ്ഥർ എന്ന് അവകാശപ്പെട്ട് ഉപഭോക്താക്കളിൽ നിന്നും യു. എ. ഇ. പാസ്സ് ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്ക് എതിരെ ദുബായ് എമിഗ്രേഷൻ മുന്നറിയിപ്പ് നൽകി.
വ്യാജ സന്ദേശങ്ങളിലൂടെ തട്ടിപ്പുകാർ UAE PASS ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ഒറ്റത്തവണ പാസ്സ് വേർഡ് (OTP) നമ്പർ പങ്കു വെക്കാൻ നിർബ്ബന്ധിക്കുകയും ചെയ്യുന്നു.
യാതൊരു കാരണ വശാലും അപരിചിതരുമായി തങ്ങളുടെ UAE പാസ്സ് ലോഗിൻ വിവരങ്ങളോ OTP നമ്പറുകളോ പങ്കു വെക്കരുത് എന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈയിടെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ വീണ്ടും ആഹ്വാനം ചെയ്തത്.
ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകും എന്ന സംശയം തോന്നിയാൽ ഉടൻ തന്നെ 800 5111- എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കണം എന്നും ദുബായ് എമിഗ്രേഷൻ അഭ്യർത്ഥിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, visa-rules, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്റര്‍നെറ്റ്, തട്ടിപ്പ്, തൊഴിലാളി, ദുബായ്, നിയമം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ.