
റാസൽ ഖൈമ : അഭ്യൂഹങ്ങളും വ്യാജ വാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും സമൂഹ മാധ്യമ ങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് കനത്ത ശിക്ഷ നൽകും എന്ന് റാസ് അൽ ഖൈമ പോലീസ്. കിംവദന്തികൾ പ്രചരിപ്പിച്ചാൽ രാജ്യത്തെ നിയമം അനുസരിച്ച് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും.
ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണം. അപകടങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ദൃശ്യങ്ങളും പങ്കു വെക്കുന്നതിനു മുൻപായി അതിന്റെ നിജസ്ഥിതി ഉറപ്പു വരുത്തുക. പഴയത് ആണോ എന്നും പരിശോധിക്കണം.
വാട്സാപ്പിൽ കിട്ടുന്ന സന്ദേശങ്ങൾ അതിന്റെ ഉറവിടം ഉറപ്പാക്കാതെ ആർക്കും കൈമാറരുത് എന്നും പൊലീസ് ഓർമ്മിപ്പിക്കുന്നു.
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുവാനും രാജ്യത്തിൻറെ സുരക്ഷയേയും സ്ഥിരതയെയും ബാധിക്കുവാനും ഇടയാക്കും എന്ന് യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Image Credit : RAK Police FaceBook & X
- വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
- ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
- തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : ആഭ്യന്തര മന്ത്രാലയം
- സമൂഹ മാധ്യമങ്ങളുടെ ഉപയോഗം : മുന്നറിയിപ്പുമായി പോലീസ്
- സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cyber-crime, ras-al-khaima, social-media, warning, ഇന്റര്‍നെറ്റ്, നിയമം, പോലീസ്, പ്രവാസി, മാധ്യമങ്ങള്‍





























