
അബുദാബി : കേരള മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ ജീവിതം ആസ്പദമാക്കി എഴുത്തുകാരനും ചിത്ര കാരനും കാർട്ടൂണിസ്റ്റുമായ നസീർ രാമന്തളി രചിച്ച ‘സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ’ എന്ന പുസ്തകം ഷാർജ ബുക്ക് ഫെയറിൽ പ്രകാശിപ്പിക്കും.
കോഴിക്കോട് നടന്ന ചടങ്ങിൽ കേരള സംസ്ഥാന ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ഡോ. എം. കെ. മുനീർ പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു. ചന്ദ്രിക ചീഫ് എഡിറ്റർ കമാൽ വരദൂർ ഏറ്റു വാങ്ങി.
പ്രഗത്ഭനായ ഭരണാധികാരിയും ബഹുമുഖ പ്രതിഭയും ആയിരുന്ന സി. എച്ച്. മുഹമ്മദ് കോയയുടെ സംഭവ ബഹുലമായ ജീവിത വഴികൾ, നൂറ്റാണ്ടുകളുടെ ചരിത്ര പശ്ചാത്തലത്തിൽ ആധികാരികവും സമഗ്രവുമായി അടയാളപ്പെടുത്തുന്ന ഭാഷാ സൗന്ദര്യമുള്ള വേറിട്ടൊരു ആഖ്യാന ശൈലിയിൽ ഉള്ളൊരു രചനയാണ് ഈ പുസ്തകം എന്ന് കവർ പേജ് പ്രകാശനം ചെയ്തു കൊണ്ട് ഡോക്ടർ എം. കെ. മുനീർ അഭിപ്രായപ്പെട്ടു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആഷിക് ചെലവൂർ, അഷ്റഫ് നടക്കാവ്, എം. പി ഒറീസ മുഹമ്മദ്, റസാക്ക് ഒരുമനയൂർ, നിസാർ ചേലേരി, മുഹമ്മദ് മിന്നാഹ്, ഇജാസ് പുനത്തിൽ, അഫ്സൽ രാമന്തളി, കെ. പി. ആദിൽ, യു. ഫൈസൽ, ഷഹ്സാദ് എസ്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വിവരങ്ങൾക്ക് : +971 55 549 1496 (നസീർ രാമന്തളി).
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, social-media, കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, സാഹിത്യം





























