അബുദാബി : ഇ. എം. എസ്സിന്റെ രാഷ്ട്രീയ പ്രവര്‍ത്തന ങ്ങള്‍ക്കോ രാഷ്ട്രീയ നിലപാടു കള്‍ക്കോ ഭാര്യയോ മക്കളോ യാതൊരു തര ത്തിലും തടസ്സം ആയിരുന്നില്ല എന്ന് അദ്ദേഹ ത്തിന്റെ മകള്‍ ഇ. എം. രാധ പറഞ്ഞു. ഇ. എം. എസ്. ജീവിച്ചിരുന്ന പ്പോഴും മരണ ശേഷവും കുടുംബം അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തന ങ്ങള്‍ക്ക് യാതൊരു വിധ ചീത്ത പ്പേരും ഉണ്ടാക്കി യിട്ടില്ല എന്നും രാധ അഭിപ്രായപ്പെട്ടു.
അദ്ദേഹം ആഗ്രഹിച്ച രീതിയില്‍ തന്നെ അദ്ദേഹ ത്തിന്റെ കുടുംബം ജീവിച്ചു കൊണ്ടിരിക്കുന്നു എന്ന് പല പ്രമുഖ രുടെ കുടുംബങ്ങളി ലുണ്ടായതും ഉണ്ടായി ക്കൊണ്ടിരി ക്കുന്നതുമായ സംഭവ ങ്ങളിലേക്ക് പരോക്ഷമായി വിരല്‍ ചൂണ്ടി ക്കൊണ്ട് അവര്‍ വ്യക്തമാക്കി.
അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ഇ. എം. എസ്. – എ. കെ. ജി. സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അവര്‍ .
എ. കെ. ജി. നടത്തിയ പോരാട്ട വഴികളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നേറി യപ്പോള്‍ തന്റെ ബുദ്ധി പരമായ കഴിവിലൂടെ പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി നയിക്കുക യായിരുന്നു ഇ. എം. എസ്. ചെയ്തത്.
ഇന്നത്തെ സമൂഹത്തിനു സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സാമൂഹിക തകര്‍ച്ച യുള്ള ഒരു കാലഘട്ട ത്തിലാണ് ഇ. എം. എസ്. തന്റെ രാഷ്ട്രീയ പ്രവര്‍ത്തന ങ്ങള്‍ പടുത്തു യര്‍ത്തിയത്. ആദ്യ പോരാട്ടം തുടങ്ങി യതാകട്ടെ സ്വന്തം സമുദായ ത്തെ മോചിപ്പിച്ചു കൊണ്ടായിരുന്നു.
ബാല്യ കാലത്ത് സംസ്‌കൃത വേദ പഠനം നടത്തിയ പത്തു വര്‍ഷം ജീവിത ത്തില്‍ പാഴായി പ്പോയ വര്‍ഷ ങ്ങളായിരുന്നു എന്ന് പിന്നീട് ഇ. എം. എസ്. പറഞ്ഞിരുന്നു എങ്കിലും ജീവിത കാലം മുഴുവന്‍ മലയാള ഭാഷയെയും സാഹിത്യ ത്തെയും കുറിച്ച് വളരെ ആഴ ത്തില്‍ അവഗാഹം നേടാന്‍ കഴിഞ്ഞത് ഒരു പക്ഷേ, ഈ വേദ പഠനം കൊണ്ടായിരിക്കും എന്ന് ഇ. എം. രാധ ചൂണ്ടിക്കാട്ടി.
ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് പി. പദ്മനാഭന്റെ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളന ത്തില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, ഡോ. വി.പി.പി. മുസ്തഫ, പൊന്നാനി നഗര സഭ മുന്‍ ചെയര്‍ പേര്‍സണ്‍ ഫാത്തിമ ഇമ്പിച്ചി ബാവ, പരപ്പനങ്ങാടി എ. കെ. ജി. സ്മാരക ആശുപത്രി ചെയര്‍മാന്‍ സി. കെ. ബാലന്‍, കൈരളി ടി. വി. കോ-ഓര്‍ഡിനേറ്റര്‍ എന്‍. വി. മോഹനന്‍, ശക്തി വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്‍ എന്നിവര്‍ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, ശക്തി തിയേറ്റഴ്സ്