
ഷാർജ : നമുക്കൊന്നിക്കാം: സുരക്ഷിത ബാല്യങ്ങൾക്ക് എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യയിലും ജി. സി. സി. രാജ്യങ്ങളിലും പ്രവർത്തിച്ചു വരുന്ന ബാലാവകാശ എൻ. ജി. ഒ. യുടെ യു. എ. ഇ. ചാപ്റ്റർ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ രൂപീകരിച്ചു.
ഷാർജയിൽ നടന്ന രൂപീകരണ യോഗത്തിൽ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ മഹമൂദ് പറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ കോഡിനേറ്റിങ് ഡയറക്ടർ ആർ. ശാന്തകുമാർ കർമ്മ പദ്ധതികൾ അവതരിപ്പിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ അഡ്വ. മുഹമ്മദ് സാജിദ് ബാല നീതി നിയമത്തെ (ജുവനൈൽ ജസ്റ്റിസ് ആക്ട്) കുറിച്ച് പ്രഭാഷണം നടത്തി.

ഭാരവാഹികളായി ഗഫൂർ പാലക്കാട് (ചെയർമാൻ), അനസ് കൊല്ലം (വൈസ് ചെയർമാൻ), സുജിത് ചന്ദ്രൻ (കൺവീനർ), നദീർ ഇബ്രാഹിം (ജോ: കൺവീനർ), മനോജ് കാർത്ത്യാരത്ത് (ട്രഷറർ), അൽ നിഷാജ് ഷാഹുൽ, ഷിജി അന്ന ജോസഫ്, അബ്ദുൾ സമദ് മാട്ടൂൽ (കോഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ എമിറേറ്റ് പ്രതിനിധികളായി സൂഫി അനസ് (ദുബായ്), സൂര്യ സുരേന്ദ്ര (ഷാർജ), ജംഷീർ എടപ്പാൾ (അബുദാബി), നസീർ ഇബ്രാഹിം (അജ്‌മാൻ) എന്നിവ രെയും പ്രവർത്തക സമിതി അംഗങ്ങളായി അഷ്ഹർ എളേറ്റിൽ, മുഹമ്മദ് ഷഹദ്, മെഹബൂബ് കുഞ്ഞാണ, നിഷാദ് ഷാർജ, നാസർ വരിക്കോളി, ഷബ്‌ന, ജിയ ഡാനി എന്നിവരെയും തെരഞ്ഞെടുത്തു.
ഷഫീൽ കണ്ണൂർ, മുസമ്മിൽ മാട്ടൂൽ, അഡ്വ. മുഹമ്മദ് സാജിദ്, ഹാരിസ് കോസ്മോസ്, ബിജു തിക്കോടി എന്നിവരാണ് രക്ഷാധികാരികൾ.
യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷൻ ഔദ്യോഗിക വെബ് സൈറ്റ് ഉദ്ഘാടനവും കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ഡിസംബറിൽ സംഘടിപ്പിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.
ഗ്ലോബൽ എക്സിക്യൂട്ടീവ് നാസർ ഒളകര സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു. CPT
- ‘കുട്ടികളോടൊത്ത് ഒരോണം’
- സി. പി. ടി. – യു. എ. ഇ. ക്ലബ്ബ് ജേഴ്സി
- സി. പി. ടി. പുരസ്കാരങ്ങൾ സമ്മാനിച്ചു
- ഭിന്നശേഷിക്കാരുടെ പുനരധിവാസം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: child-protect-team, expat, nri, social-media, കുട്ടികള്‍, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, ബഹുമതി, യു.എ.ഇ., ഷാര്‍ജ, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം





























