അബുദാബി :ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത് എന്ന്‍ അമേരിക്ക യിലെ ലോക പ്രശസ്ത മാസിക യായ ഫോബ്സ്. ജി ഡി പി, ആളോഹരി വരുമാനം എന്നിവ അടിസ്ഥാന മാക്കിയാണ് ഈ കണക്ക്. ഉയര്‍ന്ന എണ്ണ വിലയും വന്‍ പ്രകൃതി വാതക ശേഖര വുമാണ് 17 ലക്ഷം പേര്‍ വസിക്കുന്ന ഖത്തറിനെ എറ്റവും സമ്പന്നമായ രാജ്യമാക്കിയത്. 47, 500 ഡോളര്‍ ആളോഹരി വരുമാനമുള്ള യു. എ. ഇ. ആറാം സ്ഥാനത്താണ്.
പശ്ചിമ യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗ് രണ്ടാം സ്ഥാനത്തും സിംഗപ്പൂര്‍ മൂന്നാം സ്ഥാനത്തുമാണ്. നോര്‍വേ യും ബ്രൂണെ യുമാണ് നാലും അഞ്ചും സ്ഥാന ങ്ങളിലെത്തിയത്. കുവൈറ്റ് പതിനഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു.
ഫോബ്സ് മാഗസിന്റെ കണക്കെടുപ്പില്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ബുറുണ്ടി, ലൈബീരിയ, കോംഗോ എന്നിവ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളുമാണ്.
- pma