ദോഹ : ബ്ലാങ്ങാട് നിവാസി കളുടെ ഖത്തറിലെ പ്രവാസി കൂട്ടായ്മ ‘ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷന്‍’ കുടുംബ സംഗമം ദോഹ യിലെ അൽ ഒസറ ഹോട്ടലിൽ വെച്ച് നടന്നു.
ബ്ലാങ്ങാടു നിവാസി കളായ ഖത്തറിൽ കുടുംബ മായി കഴിയുന്നവരും അവധിക്കാലം ചെലവഴി ക്കാനുമായി എത്തിയ കുടുംബ ങ്ങൾക്കും മാത്രമായി ഒരുക്കിയ ഈ കുടുംബ സംഗമ ത്തില്‍ വളാഞ്ചേരി ഇബ്രാഹിം മൗലവിയുടെ ‘ദുനിയാവിലെ ജീവിതം – ലക്ഷ്യങ്ങളും അവസരങ്ങളും’ എന്ന വിഷയ ത്തെ ആസ്പദ മാക്കിയുള്ള പ്രഭാഷണം ഉണ്ടായിരുന്നു.
ഒരു പ്രവാസിയെ സംബന്ധിച്ചി ടത്തോളം തിരിച്ചു വരാനുള്ള ഒരു യാത്ര ക്കായി അവൻ അവധിക്ക് പോകുമ്പോൾ മാസ ങ്ങൾക്ക് മുമ്പ് എന്തെല്ലാം ഒരുക്കങ്ങൾ ചെയ്യുമെന്നും എന്നാൽ തിരിച്ചു വരാത്ത യാത്രക്കായി മനുഷ്യൻ എന്തെങ്കിലും തയ്യാറെടുപ്പുകൾ നടത്താറുണ്ടോ എന്ന് ചോദിച്ചു കൊണ്ട് താൽക്കാലിക മായുള്ള ആയുസ്സിന്റെ കണക്ക് പോലും അറിയാത്ത ഈ ദുനിയാ വിലെ ജീവിതം നാളത്തേ ക്കുള്ള സമ്പാദ്യത്തിനായി വിനിയോഗിക്കണം എന്ന് അദ്ദേഹം എല്ലാ വരെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് പ്രസംഗ ത്തിന് വിരാമമിട്ടത് .
പരസ്പരം ക്ഷേമാന്വേഷണ ങ്ങളും സന്തോഷം പങ്കു വെക്കലുമായി ഒരു നല്ല അവധി ക്കാലം ചെലവഴിച്ച തിന്റെ ഓർമ്മ കളുമായാണ് എല്ലാവരും പിരിഞ്ഞു പോയത്.
-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട് – ദോഹ.
- pma