അബുദാബി : യു. എ. ഇ. ക്ക് പുറമേ മറ്റു രാജ്യ ങ്ങളിലേക്കും ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സംവിധാന വുമായി ഇത്തിസലാത്ത്. മൊബൈല്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ മാര്‍ഗം റീചാര്‍ജ്ജ് ചെയ്യാനാണ് പുതിയ സംവിധാനം.
നിലവില്‍ രാജ്യത്തിനക ത്തുള്ള വരിക്കാര്‍ക്ക് മാത്ര മായിരുന്നു ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. ലോക ത്തിലെ തന്നെ എഴുപതോളം രാജ്യ ങ്ങളി ല്‍നിന്നുള്ള 170 മൊബൈല്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പു മായി യോജിച്ചാണ് പുതിയ സംരഭം നടപ്പില്‍ വരുത്തുന്നത്.
ഇത്തിസലാത്തിന്‍റെ വാസല്‍, അഹലന്‍ വരിക്കാര്‍ക്ക് ആണ് ഈ ആനുകൂല്യം പ്രയോജനപ്പെടുക. അവധിക്കു പോകുന്ന വരുടെയും വിദേശ ത്തേക്ക് പോകുന്ന യു എ ഇ സ്വദേശി കളുടെയും നാട്ടിലുള്ള ബന്ധു ക്കളുടെയും മൊബൈലി ലേക്ക് ഇനി മുതല്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ മാര്‍ഗം റീചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും.
ഒരു ട്രാന്‍സ്ഫറില്‍ മുന്നൂറു ദിര്‍ഹം വരെയും മാസ ത്തില്‍ അഞ്ഞൂറ് ദിര്‍ഹം വരെ യുമായി ഇങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യാം. ആഴ്ച യില്‍ മൂന്നു പ്രാവശ്യ വും മാസ ത്തില്‍ പത്തു പ്രാവശ്യ വുമായി ട്രാന്‍സ്ഫര്‍ നടത്താം. രാജ്യാന്തര തല ത്തില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട മൊബൈല്‍ നമ്പര്‍ 1700 എന്ന നമ്പറില്‍ മെസ്സേജ് ചെയ്യുക.
കഴിഞ്ഞ ദിവസം മുതല് ഇത്തിസലാത്ത് രാജ്യ ത്തിനകത്ത് ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ചാര്‍ജ്ജ് ഈടാക്കി തുടങ്ങി യിട്ടുണ്ട്. ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് മറ്റൊരു മൊബൈല്‍ നമ്പറി ലേക്ക് ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ പത്തു ദിര്‍ഹംസിനു അന്‍പത് ഫില്‍സ് തോതില്‍ തുക കൂടുതല്‍ ഈടാക്കി വരുന്നുണ്ട്.
രാജ്യത്തെ മറ്റൊരു ടെലികോം കമ്പനി യായ du തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാറു ണ്ടെങ്കിലും റീച്ചാര്‍ജ് ചെയ്യുമ്പോള്‍ കൂടുതല്‍ നല്‍കുന്ന പണം മാത്രമേ എടുക്കാറുള്ളൂ.
-തയ്യാറാക്കിയത് : അബുബക്കര്‍ പുറത്തീല്‍
- pma