അബുദാബി : യു. എ. ഇ. ദേശീയ കറൻസിയായ ദിർഹത്തെ സൂചിപ്പിക്കുന്ന പുതിയ ചിഹ്നം ഉപയോഗിക്കുമ്പോൾ സെൻട്രൽ ബാങ്കിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം എന്ന് അധികൃതർ. ചിഹ്നം എഴുതേണ്ടത് അക്കങ്ങൾക്ക് മുൻപിൽ ആയിരിക്കണം. രണ്ടും ചേർത്ത് എഴുതരുത്.
ചിഹ്നത്തിനും സംഖ്യക്കും ഇടയിൽ മതിയായ സ്ഥലം നൽകണം. രൂപത്തിൽ മാറ്റങ്ങൾ വരുത്തരുത്. ദിർഹം അടയാളത്തിൻ്റെ ജ്യോമെട്രിക്ക് സ്ട്രക്ച്ചർ നില നിർത്തണം. ചിഹ്നത്തിൻ്റെ ഉയരവും അക്കങ്ങളുടെ ഉയരവും ഒരു പോലെ വേണം. ചിഹ്നത്തിൽ മറ്റ് അലങ്കാരങ്ങൾ ചേർക്കരുത്. ഇതിൻ്റെ ഘടനയെ എപ്പോഴും മാനിക്കണം.
നോട്ടുകൾ, ചെക്ക്, ഇൻവോയ്സ്, റസീറ്റ് എന്നിവ യിലും പോയിന്റ് ഓഫ് സെയിൽ (പി. ഒ. എസ്.), എ. ടി. എം., ഫിനാൻഷ്യൽ ആപ്പ്, ഓൺ ലൈനിലും സ്റ്റോറു കളിലും വില പ്രദർശനം എന്നിവയിൽ എല്ലാം യു. എ. ഇ. ദിർഹത്തെ സൂചിപ്പിക്കുന്ന ഈ അടയാളം ഇടാം. മാത്രമല്ല എഴുതുമ്പോൾ ദിർഹം എന്നതിനു പകരം ചിഹ്നം എഴുതാൻ പാടില്ല.
യു. എ. ഇ. ദിർഹത്തിൻ്റെ ലഘു രൂപമായ AED യുമായി സംയോജിപ്പിക്കുവാനും ചിഹ്നത്തെ വികൃതമായി ഇടാനും പാടില്ല. വ്യക്തത നില നിർത്തി ക്കൊണ്ടു വേണം ചിഹ്നത്തിൻ്റെ ക്രമീകരണം.
ഒരു ഉത്‌പന്നത്തിൻ്റെ വിൽപ്പനക്കായി ബ്രാൻഡിംഗിലെ ഒരു ഘടകം ആയി തല ക്കെട്ടുകളിൽ ദിർഹത്തിൻ്റെ ചിഹ്നം ഉപയോഗിക്കരുത്. അധികൃതർ നിർദ്ദേശിച്ച മാന ദണ്ഡങ്ങളും അനുപാതങ്ങളും പിന്തുടരുക എന്നത് പ്രധാനമാണ്.
ഓരോ ചിഹ്നങ്ങൾക്കും അതിൻ്റെതായ പ്രാധാന്യം ഉള്ളത് പോലെ അവയുടെ ഉപയോഗത്തിലും ഓരോരുത്തർക്കും ഉത്തരവാദിത്വം നില നിൽക്കുന്നു. എന്നും യു. എ. ഇ. സെൻട്രൽ ബാങ്ക് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഓർമ്മിപ്പിച്ചു.
Image Credit : UAE CENTRAL BANK & INSTAGRAM
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, expat, nri, social-media, നിയമം, പ്രവാസി, യു.എ.ഇ., സാമ്പത്തികം