അബുദാബി : അപകടത്തിൽ കാൽ നഷ്ടമായ കോട്ടയം ചിങ്ങവനം സ്വദേശി ഷാരോൺ ചെറിയാൻ എന്ന യുവാവിന് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി യിൽ (ബി. എം. സി.) നടന്ന സർജറിയിലൂടെ അത്യാധുനിക കൃത്രിമക്കാൽ വെച്ച് പിടിപ്പിച്ചു കൊണ്ട് ബുർജീൽ മേധാവി ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം കുറിച്ചു.
ദാരുണമായ അപകടങ്ങൾക്ക് ശേഷം ചലന ശേഷി നഷ്ടപ്പെട്ട മൂന്ന് യുവാക്കളാണ് പദ്ധതിയുടെ ആദ്യ ഗുണ ഭോക്താക്കൾ.

ഷാരോൺ ചെറിയാൻ – ഓസിയോ ഇന്റഗ്രേഷനു ശേഷം
ഷാരോണിനെ കൂടാതെ ഫലസ്തീനിൽ നിന്നുള്ള അനസ് ജെബെയ്ഹി, അമേരിക്കയിൽ നിന്നുള്ള ജോഷ്വ അർനോൾഡ് എന്നിവരും ശസ്ത്ര ക്രിയക്ക് വിധേയരായി.
പ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജെദ് അൽ മുദിരിസിന്റെ നേതൃത്വത്തിൽ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് വിജയകരമായ ഓസിയോ ഇന്റഗ്രേഷൻ ശസ്ത്ര ക്രിയകൾ പൂർത്തിയാക്കിയത്. വരും മാസങ്ങളിൽ ഏഴു പേർക്ക് കൂടി ’10 ജേർണീസ്’ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, health, vps, vps-burjeel, ആരോഗ്യം, ജീവകാരുണ്യം, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം