അബുദാബി : അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് ഒരുക്കിയ അഭയ പദ്ധതി രണ്ടാം ഭാഗത്തിന് തുടക്കമായി. മെഡിക്കല്‍ ഇൻഷ്വറൻസ് ഇല്ലാതെ സന്ദര്‍ശക വിസ യിൽ എത്തുന്നവർക്ക് ആരോഗ്യ പരിചരണ ത്തിന് വിവിധ ഇളവുകള്‍ നല്‍കുന്ന പദ്ധതിയാണ് അഭയ.
വിസിറ്റ് വിസയിൽ എത്തുന്നവർക്ക് യു. എ. ഇ. യിലെ അഹല്യ ആശുപത്രികൾ, മെഡിക്കല്‍ സെൻ്ററുകൾ എന്നിവിടങ്ങളിൽ കൺസൾട്ടേഷൻ 50 ശതമാനവും മറ്റു ചികിത്സകള്‍ക്ക് 20 ശതമാനവും വരെ കിഴിവ് നല്‍കുന്ന പദ്ധതിയാണ് അഭയ.
2022 ല്‍ ആരംഭിച്ച അഭയ പദ്ധതിയിലൂടെ 10,000 ആളുകള്‍ക്ക് ആനുകൂല്യം ലഭിച്ചതായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.
- അഹല്യ ആശുപത്രിക്ക് അംഗീകാരം
- അഹല്യ ആയുര്‍വ്വേദ കേന്ദ്രം ആരംഭിച്ചു
- അൽ ബുസ്താൻ ആശുപത്രിക്ക് പുരസ്കാരം
- മില്ലേനിയം ഹോസ്പിറ്റൽ ഉത്ഘാടനം ചെയ്തു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ahalia-hospital, expat, health, hospital, insurance, ആരോഗ്യം, ജീവകാരുണ്യം, തൊഴിലാളി, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം