
അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി സാംസ്‌കാരിക വേദി, ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ച ‘സലൂട്ടിംഗ് ദ റിയല്‍ ഹീറോസ്’ എന്ന പരിപാടിയില്‍ 31 മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു. ചടങ്ങില്‍ എംബസ്സി ഡിഫന്‍സ് അറ്റാച്ചെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ലുത്ര വി. എം. മുഖ്യാതിഥി ആയിരുന്നു. വിവിധ റാങ്കുകളിൽ ഉള്ള മുന്‍കാല സൈനിക ഉദ്യോഗസ്ഥർ പുരസ്കാരങ്ങൾ സ്വീകരിച്ചു.

സ്വപ്നങ്ങളും സൗഖ്യങ്ങളും പിന്നിലാക്കി രാജ്യ സേവന ത്തിനായ് ജീവിതം സമര്‍പ്പിച്ച സൈനികര്‍ നമ്മുടെ നാടിന്റെ യഥാര്‍ത്ഥ നായകരാണ്. നാം ഇന്ന് അനുഭവിക്കുന്ന സുരക്ഷിതത്വം ഇവരുടെ നിശബ്ദമായ ത്യാഗങ്ങളുടേയും അചഞ്ചലമായ സേവനത്തിന്റേയും ഫലമാണ് എന്ന് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.
അബുദാബി സാംസ്‌കാരിക വേദി നടത്തുന്ന ഈ ഒരു ചടങ്ങ് നമ്മുടെ നന്ദിയും ഉത്തരവാദിത്വ ബോധവും പുതുക്കുവാൻ ഉള്ള അവസരമാണ്. അവരുടെ സേവനവും ത്യാഗവും തലമുറകളിലേക്ക് കൈ മാറുവാനുള്ള പ്രചോദനമാണ് എന്നും അദ്ദേഹം പറഞ്ഞു.
കേണല്‍ ഡോ. അജയ് രാജ് ഗുപ്ത, മേജര്‍ ഡോക്ടര്‍ അമോള്‍ പാണ്ടുരംഗ് മൂറെ, സ്‌കോഡ്രന്റ് ലീഡര്‍ സംഗീത നായര്‍ എന്നിവര്‍ അവരുടെ സൈനിക അനുഭവങ്ങള്‍ പങ്കു വെച്ചു.
സാംസ്‌കാരിക വേദി പ്രസിഡണ്ട് സാബു അഗസ്റ്റിന്‍ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി ബിമല്‍ കുമാര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു. വിവിധ സംഘടനാ സാരഥികളും സാമൂഹിക – സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
സാംസ്‌കാരിക വേദി നടത്തിയ ഹരോള്‍ഡ് റോബിണ്‍സന്‍ മെമ്മോറിയല്‍ കളറിംഗ് മല്‍സര വിജയികള്‍ക്കുള്ള സമ്മാന ദാനവും മെരിറ്റ് അവാര്‍ഡും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
*Image Credit : F B page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abudhabi-malayalees-adm, indian-embassy-, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ബഹുമതി, സംഘടന, സാംസ്കാരികം





























