അബുദാബി : സാധാരണക്കാരായ തൊഴിലാളികൾക്ക് ഒപ്പം പരിശുദ്ധ റമദാനിലെ ഇഫ്താർ നടത്തി മറ്റു കൂട്ടായ്മകൾക്ക് മാതൃകയാവുകയാണ് അബുദാബി മലയാളീസ്. അൽ ഐൻ റോഡിലെ അബു സമ്ര ഫാമിൽ വിവിധ രാജ്യക്കാരായ നൂറോളം തോട്ടം തൊഴിലാളികൾ, ആട്ടിടയന്മാർ അടക്കമുള്ള പ്രവാസി കളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഈ റമദാനിൽ അബുദാബി മലയാളീസ് എന്ന കൂട്ടായ്മ ഗ്രാൻഡ് ഇഫ്താർ മീറ്റ്-2025 സംഘടിപ്പിച്ചത്.
ഇവരോടൊപ്പം ADM എക്സിക്യൂട്ടീവ് അംഗങ്ങൾ, വളണ്ടിയർമാർ, കുടുംബാംഗങ്ങൾ, കുട്ടികൾ, ADM അഭ്യുദയ കാംക്ഷികളായ സാമൂഹ്യ പ്രവർത്തകരും അതിഥികളായി ഗ്രാൻഡ് ഇഫ്താർ മീറ്റിൽ പങ്കെടുത്തു.
റമദാൻ മാസത്തിൻ്റെ പവിത്രതയും ആത്മീയതയും സഹകരണത്തെയും ഉയർത്തിപ്പിടിച്ച ഈ സംഗമ ത്തിൽ സമൂഹത്തിൻറെ വിവിധ തുറകളിൽ ഉള്ളവർ ഒന്നിച്ചിരുന്നു നോമ്പ് തുറന്നത് മനുഷ്യ സ്നേഹം, പരസ്പര സഹായം, കരുണ തുടങ്ങിയ മാനുഷിക മൂല്യങ്ങളുടെ ഉദാത്ത ഉദാഹരണമായി.
സാധാരണ ഇഫ്താർ മീറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ADM കുട്ടിപ്പട്ടാളം ടീമിന്റെ സജീവ പങ്കാളിത്ത ത്തോടെ നടന്ന ഈ ഇഫ്താർ വിരുന്ന്, സ്നേഹവും കരുണയും നിറഞ്ഞതായിരുന്നു.
അർഹരായവർക്കൊപ്പം ലളിതമായ ഒരിടത്ത് ഇഫ്താർ നടത്തിയത്, റമദാനിന്റെ യഥാർഥ സന്ദേശം പകർന്നു വെന്നത് സന്തോഷകരമാണ് എന്ന് സംഘാടകർ ഓർമ്മിപ്പിച്ചു.
മാത്രമല്ല ADM നൂറിഷ് റമദാൻ 2025 പദ്ധതിയിലൂടെ, ആരാലും എത്തിപ്പെടാത്ത റിമോട്ട് ഏരിയ കളിലെ ഒട്ടക ക്യാമ്പുകളിലും അടക്കം ആയിരത്തോളം ഇഫ്താർ കിറ്റുകളും 100 ഓളം ഗ്രോസറി കിറ്റുകളും വിതരണം ചെയ്തു.
പാവപ്പെട്ടവർക്കായി കൈ കോർക്കുമ്പോൾ അതിന്റെ സന്തോഷം ഇരട്ടിയാവുന്നു. സമൂഹത്തിന്റെ കരുണയും സഹകരണവും ADM നൂറിഷ് പദ്ധതിയുടെ വിജയത്തിന് ശക്തിയായ പിന്തുണയായി.
റമദാനിന്റെ ഈ മഹനീയ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കണം എന്നും നന്മയുടെ പ്രവർത്തനങ്ങൾ തുടർന്നും വിപുലപ്പെടുത്തും എന്നും അബുദാബി മലയാളീസ് ഭാരവാഹികൾ അറിയിച്ചു. ADM Insta
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abudhabi-malayalees-adm, expat, nri, ramadan, ആഘോഷം, കുട്ടികള്‍, പ്രവാസി, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം