ദുബായ് : മോട്ടോർ സൈക്കിളുകൾ, e- സ്കൂട്ടറുകൾ, സാധാരണ സൈക്കിളുകൾ എന്നിവ ഉപയോഗിക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് അടക്കമുള്ള സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കണം. നിയമ ലംഘകർ 500 ദിർഹം പിഴ അടക്കണം. വേഗ പരിധി 60 കിലോ മീറ്റർ കൂടിയാൽ 3000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകളും രണ്ടു മാസത്തേക്ക് വാഹനം കണ്ടു കെട്ടുകയും ചെയ്യും. ചുവന്ന സിഗ്നൽ മറി കടക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും.
10 വയസ്സിനു താഴെയുള്ള കുട്ടികളെയും ഉയരത്തിൽ 140 സെൻറീ മീറ്ററിനും താഴെയുള്ള കുട്ടികളെയും ഇരു ചക്ര വാഹനങ്ങളിൽ കൊണ്ടു പോകരുത്. നിയമ ലംഘകർക്ക് 400 ദിർഹം പിഴ ഈടാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നാലു ചക്ര ബൈക്കുകൾ പൊതു നിരത്തുകളിൽ ഓടിക്കുന്നത് കുറ്റകരമാണ്. ഇവ കണ്ടുകെട്ടുകയും ഫൈൻ ഈടാക്കുകയും ചെയ്യും.
അമിത ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനങ്ങൾ മോട്ടോർ സൈക്കിളിൽ ഫിറ്റ് ചെയ്യുന്നതും നിയമ ലംഘനമാണ്. മുന്നറിയിപ്പ് ലംഘിച്ച് വീണ്ടും കുറ്റം ആവർത്തിക്കുന്നവർ കർശന നിയമ നടപടികൾ നേരിടേണ്ടി വരും.
സുരക്ഷിതമായ വാഹന യാത്ര ഉറപ്പുവരുത്തുക, കാൽ നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ട്രാഫിക് നിയമ ലംഘനങ്ങൾ കുറയ്ക്കുക തുടങ്ങിയവ മുൻ നിർത്തിയാണ് നിയമങ്ങൾ പ്രാവർത്തികമാക്കുന്നത്. ഇത് ലംഘിച്ചാൽ കനത്ത പിഴയും മറ്റു ശിക്ഷാ നട പടി കളും നേരിടേണ്ടി വരും എന്നും അധികൃതർ ഓർമിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, traffic-fine, കുട്ടികള്‍, ഗതാഗതം, ദുബായ്, നിയമം, പ്രവാസി