
അബുദാബി : സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയാത്ത പ്രവാസികളെ സഹായിക്കാൻ അബുദാബിയിലെ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ വി. പി. എസ്. ഹെൽത്തും സംയുക്തമായി നടപ്പിലാക്കുന്ന ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടൽ ചടങ്ങ് പെരുമാതുറയിൽ നടന്നു.
തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ മാടൻവിള സ്വദേശി മെഹ്ബൂബ് ശംസുദ്ധീൻ എന്ന പ്രവാസിയാണ് പദ്ധതിയുടെ ആദ്യ ഗുണ ഭോക്താവ്.
മാടൻവിള ജുമാ മസ്ജിദ് ഇമാം ജവാദ് ബാഖവി അൽ-ഹാദി വീടിന് തറക്കല്ലിട്ടു. ഇന്ത്യൻ മീഡിയ പ്രസിഡണ്ട് സമീർ കല്ലറ, സെക്രട്ടറി റാഷിദ് പൂമാടം എന്നിവർ പദ്ധതിയെ ക്കുറിച്ച് വിശദീകരിച്ചു.
മാധ്യമ പ്രവർത്തകരും വി. പി. എസ്. ഹെൽത്തും ചേർന്ന് നടത്തുന്ന കാരുണ്യ പ്രവർത്തനം ഏറെ മാതൃകാപരം ആണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, അഴൂർ പഞ്ചായത്ത് അദ്ധ്യക്ഷ കീർത്തി കൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ നെസിയ സുധീർ, സജീവ് ചന്ദ്രൻ, മഞ്ജു അജയൻ, പെരുമാതുറ സ്നേഹ തീരം സെക്രട്ടറി സക്കീർ ഹുസൈൻ, പെരുമാതുറ വലിയ പള്ളി കമ്മിറ്റി പ്രസിഡണ്ട് നസീർ, സെക്രട്ടറി സുനിൽ, നാസർ വിള ഭാഗം എന്നിവർ സംസാരിച്ചു.
വീടിന്റെ നിർമ്മാണം അടുത്ത 3 മാസത്തിനുള്ളിൽ പൂർത്തിയാക്കി കൈ മാറാനാണ് ഇന്ത്യൻ മീഡിയ ലക്ഷ്യമിടുന്നത്. അർഹരായ കൂടുതൽ ആളുകളി ലേക്ക് വരും വർഷങ്ങളിൽ പദ്ധതി വ്യാപിപ്പിക്കും.
- വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
- നിർദ്ധന കുടുംബത്തിന് വീട് : ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: indian-media-abudhabi, social-media, ജീവകാരുണ്യം, പ്രവാസി, സംഘടന, സാമൂഹ്യ സേവനം





























