അബുദാബി : വർഷങ്ങളോളം പ്രവാസ ലോകത്ത് അദ്ധ്വാനിച്ചിട്ടും വീട് എന്ന സ്വപ്‍നം സഫലീകരി ക്കാതെ പോയ പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുവാൻ ‘കരുതൽ’ പദ്ധതി പ്രഖ്യാപിച്ച് അബു ദാബി യിലെ ഇന്ത്യൻ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ (ഇമ). നിർദ്ധനരും നിരാലംബരുമായവർക്ക് കൈത്താങ്ങ് ആയിട്ടുള്ള പദ്ധതിയുടെ വിവരങ്ങൾ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ അനാവരണം ചെയ്‌തു.

ഇമ അംഗങ്ങൾ മന്ത്രി കെ. ബി. ഗണേഷ് കുമാറിനോടൊപ്പം
ഇന്ത്യൻ മീഡിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ച പദ്ധതിയിലൂടെ നാട്ടിൽ വീടില്ലാതെ ബുദ്ധി മുട്ടുന്ന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുക യാണ് ലക്‌ഷ്യം.
വി. പി. എസ്. ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറും ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്റെ പിന്തുണ യോടെയാണ് ആദ്യ വീട് നിർമ്മിക്കുക. ഏറെ ക്കാലത്തെ പ്രവാസ ത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി സാമ്പത്തിക പിന്നാക്കാവസ്ഥയിൽ കഴിയുന്നവരുടെ കുടുംബത്തി നാണ് മുൻഗണന നൽകുക.
ഭൗതികമായി തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതാണ് ജീവകാരുണ്യ പ്രവർത്തനമെന്ന് പദ്ധതി നടപ്പാക്കു ന്നതിൽ ഇന്ത്യൻ മീഡിയയെ അഭിനന്ദിച്ച മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു. സഹായം നല്‍കുന്ന വ്യക്തി അല്ലെങ്കില്‍ കുടുംബം പ്രത്യേക നിമിഷത്തില്‍ അനുഭവിക്കുന്ന സംതൃപ്തിയും സുരക്ഷാ ബോധവും ആയിരിക്കും നമുക്ക് കിട്ടുന്ന പ്രതിഫലം.
അടച്ചുറപ്പില്ലാത്ത കൂരയില്‍ യാതൊരു സുരക്ഷയും ഇല്ലാതെ പ്രായമായ പെണ്‍ മക്കളുമായി കഴിയുന്ന ഒരു സ്ത്രീക്ക് സഹായമായി വീട് നല്‍കിയാൽ അവര്‍ക്കുണ്ടാവുന്ന സംതൃപ്തി വിവരിക്കുവാൻ കഴിയില്ല. സ്വന്തം മക്കളുമായി രാത്രിയില്‍ കതകടച്ച് സുരക്ഷിതമായി കിടക്കുമ്പോൾ അവർക്കു ലഭിക്കുന്ന സന്തോഷവും അതിന്റെ ആശ്വാസം അവർ ദൈവത്തോട് പങ്കു വയ്ക്കുന്ന നിമിഷവുമാണ് ജീവ കാരുണ്യ പ്രവർത്തന ത്തിന് ലഭിക്കുന്ന അനുഗ്രഹം. സഹായം ലഭിക്കുന്നവരുടെ മനസ്സറിഞ്ഞുള്ള പ്രാര്‍ത്ഥന യിലെ പുണ്യമാണ് ഏറ്റവും വലുതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
യു. എ. ഇ. യിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്, ബുർജീൽ ഹോൾഡിംഗ്സ് ഡയറക്ടർ ഡോ. പദ്മനാഭൻ , വി. പി. എസ്. ഗ്രൂപ്പ് മീഡിയ & കമ്മ്യൂണിക്കേഷൻ മാനേജർ എം. ഉണ്ണി കൃഷ്ണൻ, അംഗീകൃത സംഘടനാ നേതാക്കളായ ജയറാം റായ്, എ. കെ. ബീരാൻ കുട്ടി, സലിം ചിറക്കൽ, എം. ഹിദായത്തുള്ള, ഇന്ത്യൻ മീഡിയ അബുദാബി ഭാര വാഹികളും ചടങ്ങിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, indian-media-abudhabi, nri, social-media, vps, അബുദാബി, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, കേരള രാഷ്ട്രീയ നേതാക്കള്‍, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, വ്യവസായം, സംഘടന, സാമൂഹ്യ സേവനം, സാമ്പത്തികം, സാംസ്കാരികം