അബുദാബി : അല്‍ ഐന്‍ മലയാളി സമാജം ജനറൽ ബോഡിയിൽ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ഡോ. സുനീഷ് കൈമല (പ്രസിഡണ്ട്), സലിം ബാബു (ജനറൽ സെക്രട്ടറി), രമേഷ്‌കുമാർ ( ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
മലയാളി സമാജം 42 -ആമത് വാര്‍ഷിക പൊതു യോഗം ഇന്ത്യന്‍ സോഷ്യല്‍ സെൻറർ പ്രസിഡണ്ട് റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. എസ്. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
സന്തോഷ് കുമാർ, ഷാഹുൽ ഹമീദ്, ഇ. കെ. സലാം, മുബാരക് മുസ്തഫ, ഹാരിസ് എന്നിവർ ആശംസകൾ നേർന്നു. ഷൗക്കത്ത് അലി, ജാവേദ് മാസ്റ്റര്‍, രമേഷ് കുമാര്‍, സിമി സീതി എന്നിവർ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
സമാജം മുന്‍ പ്രസിഡണ്ടും ഗുരുവായൂർ മുന്‍ എം. എല്‍. എ. യുമായ കെ. വി. അബ്ദുല്‍ ഖാദറിനെ സി. പി. എം. തൃശൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട തിനെ യോഗം അനുമോദിച്ചു. സന്തോഷ് അഭയന്‍ വാര്‍ഷിക റിപ്പോര്‍ട്ടും സനീഷ് കുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. Image credit : FB PAGE
- pma