അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ അബുദാബി മലയാളീസ് സംഘടിപ്പിച്ച ‘ADM SYMPHONY 2025’ എന്ന പ്രോഗ്രാം അൽ വഹ്ദാ മാളിൽ അരങ്ങേറി. ബിഗ് ബോസ് മത്സരാർത്ഥി ഷിയാസ് കരീം വിശിഷ്ട അതിഥിയായിരുന്നു.
അബുദാബി മലയാളീസ് ചെയർമാൻ മമ്മിക്കുട്ടി കുമരനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് വിദ്യ നിഷൻ, ജനറൽ സെക്രട്ടറി റാഫി വസ്മ, വൈസ് പ്രസിഡണ്ട് സമീർ, ജോയിന്റ് സെക്രട്ടറി ഷഫാന, ലേഡീസ് കൺവീനർ നാദിയ, ആർട്ട് സെക്രട്ടറി സുബീന, ഇവന്റ് ഡയറക്ടർ എം. കെ. ഫിറോസ് എന്നിവർ നേതൃത്വം നൽകി. സാംസ്കാരിക സംഘടനാ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.
എൽ. എൽ. എച്ച്. ആശുപത്രിയുടെ റമദാൻ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം, അഹല്യ മെഡിക്കൽ ക്യാമ്പ് വോളണ്ടിയറിംഗ് മെംബേഴ്സ് സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു.
അബുദാബി മലയാളീസ് അംഗങ്ങൾ അഭിനയിച്ച് വിദ്യ നിഷൻ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം പ്രീമിയർ ഷോ, ഗ്രൂപ്പ് അംഗം നവനീത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം റ്റീസർ പ്രദർശനം, കബീർ സംവിധാനം ചെയ്തു ഗ്രൂപ്പ് അംഗങ്ങൾ അഭിനയിച്ച ലഘു നാടകം, D BAND അബു ദാബിയുടെ ഗായകർ അണി നിരന്ന മ്യൂസിക്കൽ നൈറ്റ്, വൈവിധ്യങ്ങളായ നൃത്ത നൃത്യങ്ങൾ എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി.
വളർന്നു വരുന്ന കലാകാരികളായ സാന്ദ്ര നിഷൻ, നൈഗ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസർ അവതാരകനായി. അബുദാബി മലയാളീസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ റജ, സുമോദ്, ഷിൻസി, രാജി, ടീം അംഗങ്ങളായ നിതീഷ്, ആരിഫ്, ജുബൈർ, ഉജ്ജ്വൽ, സൗമി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ADM Instagram